Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി 'സുവര്‍ണ്ണ സന്ദേശ വാഗണ്‍' ഇന്ന് (ബുധന്‍) പ്രയാണം തുടങ്ങും

ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി
'സുവര്‍ണ്ണ സന്ദേശ വാഗണ്‍' ഇന്ന് (ബുധന്‍) പ്രയാണം തുടങ്ങും
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യഃ ഗോള്‍ഡന്‍ ജൂബിലി സുവര്‍ണ്ണ സന്ദേശ യാത്രക്ക് ഇന്ന് തുടക്കം കുറിക്കും. ജാമിഅഃ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ വെസ്റ്റ് ജില്ലാ ജാഥാ ക്യാപ്റ്റന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ക്കും, സമസ്ത വൈസ് പ്രസിഡണ്ട് എ.പി മുഹമ്മദ് മുസ്‌ലിയാര്‍ ഈസ്റ്റ് ജില്ല ജാഥാ ക്യാപ്റ്റന്‍ സയ്യിദ് മുര്‍ഷിദ് തങ്ങള്‍ക്കും പതാക കൈ മാറും. ചടങ്ങില്‍ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, പി.കുഞ്ഞാണി മുസ്‌ലിയാര്‍, എം.കെ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി, പി. ഹമീദ് മാസ്റ്റര്‍, മുദ്ദസിര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 
ജാഥ റൂട്ട്
വെസ്റ്റ് : 9.30 പെരിന്തല്‍മണ്ണ, 10.00 അങ്ങാടിപ്പുറം, 10.30 കൊളത്തൂര്‍, 11.00 വളാഞ്ചേരി, 11.30 കുറ്റിപ്പുറം, 12 എടപ്പാള്‍, 12.30 ചങ്ങരംകുളം, 1.00 കോക്കൂര്‍, 1.30 പുത്തംപള്ളി, 2.30 പൊന്നാനി, 3.00 തവനൂര്‍, 4.00 തൃക്കണാപുരം 4.30 മാണൂര്‍, 5.00 പുത്തനത്താണി, 6.00 രണ്ടത്താണി, 6.30 എടരിക്കോട്, 7.00 കോട്ടക്കല്‍ സമാപിക്കും. 
ഈസ്റ്റ് : 9.30 കാര്യാവട്ടം, 10.00 കാപ്പ്, 10.30 വെട്ടത്തൂര്‍, 11.00 അരക്കുപറമ്പ്, 11.30 കരിങ്കല്ലത്താണി, 12.00 താഴെക്കോട്, 12.30 അമ്മിനിക്കാട്, 1.00 കുന്നപ്പള്ളി, 2.00 ചെറുകര, 2.30 കട്ടുപ്പാറ, 3.00 പുലാമന്തോള്‍, 3.30 വളപുരം, 4.00 ചെമ്മലശ്ശേരി, 5.00 കുരുവമ്പലം, 6.00 കുറുപ്പത്താല്‍, 6.30 പൂഴക്കാട്ടിരി, 7.00 മലപ്പുറം സമാപനം.