Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മനുഷ്യജാലിക ഇന്ന്‌(ശനി) മനാമ കര്‍ണ്ണാടക ക്ലബ്ബില്‍

എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മനുഷ്യജാലിക ഇന്ന്‌(ശനി) മനാമ കര്‍ണ്ണാടക ക്ലബ്ബില്‍
മനാമ: “രാഷ്‌ട്ര രക്ഷക്ക്‌ സൌഹൃദത്തിന്റെ കരുതല്‍” എന്ന പ്രമേയത്തില്‍ റിപ്പബ്ലിക്ക്‌ദിനമായ ഇന്ന്‌ (ശനിയാഴ്‌ച) ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംഘടിപ്പിക്കുന്ന മനുഷ്യജാലിക പ്രമുഖ യുവ പണ്‌ഢിതനും വാഗ്മിയുമായ ഉസ്‌താദ്‌ മുഹമ്മദ്‌ ഹൈതമി വാവാട്‌ ഉദ്‌ഘാടനം ചെയ്യും. കുണ്ടൂര്‍ മര്‍കസ്‌ പ്രിന്‍സിപ്പല്‍ ഉസ്‌താദ്‌ അബ്‌ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തും. ഡോ.പി.ബി ചെറിയാന്‍ മുഖ്യാതിഥിയായിരിക്കും. കേരളത്തിലെ 14 ജില്ലകളിലും ദക്ഷിണ കന്നഡ, ചിക്‌മാംഗ്ലൂര്‍, കൊടക്‌, ഹാസന്‍, നീഗലിഗി, ലക്ഷദ്വീപ്‌, ചെന്നൈ, ബംഗളുരു, ഡല്‍ഹി എന്നിവിടങ്ങളിലും സഊദി അറേബ്യ, യു എ ഇ, ഖത്തര്‍ , ഒമാന്‍ , കുവൈത്ത്‌, ബഹ്‌റൈന്‍ , തുടങ്ങി മലയാളി സാന്നിധ്യമുള്ള അറബ്‌രാഷ്‌ട്രങ്ങളിലുമായി 36 കേന്ദ്രങ്ങളിലാണ്‌ മനുഷ്യജാലിക നടക്കുന്നത്‌.
ബഹ്‌റൈനിലെ മനുഷ്യജാലിക മനാമയിലെ കര്‍ണ്ണാടക ക്ലബ്ബില്‍ ഇന്നു രാത്രി രാത്രി 8 മണിക്ക്‌ കര്‍ണ്ണാടക ക്ലബ്ബിലാണ്‌ സംഘടിപ്പിക്കുന്നത്‌. ശ്രീ.പ്രദീപ്‌ പുറവങ്കര, എസ്‌ വി ജലീല്‍, ജയിംസ്‌ കൂടല്‍, എ.സി.എ ബക്കര്‍, എസ്‌.എം.അബ്‌ദുല്‍ വാഹിദ്‌, രാമത്ത്‌ ഹരിദാസ്‌, കെ.ടി മുഹമ്മദലി, കെ.ടി സലീം, സൈദലവി മുസ്ലിയാര്‍, ഉമറുല്‍ ഫാറൂഖ്‌ ഹുദവി തുടങ്ങി ബഹ്‌റൈനിലെ മത സാമൂഹീക സാംസ്‌കാരിക രംഗത്തെ പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും നേതാക്കളും സംബന്ധിക്കും.