Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മനുഷ്യജാലിക; താലൂക്ക് തല പ്രചാരണ ജാഥകള്‍ നടത്തും

മനുഷ്യജാലിക; താലൂക്ക് തല പ്രചാരണ ജാഥകള്‍ നടത്തും

കല്പറ്റ: 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. റിപ്പബ്ലിക് ദിനത്തില്‍ തരുവണയില്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലിക പ്രചാരണത്തിന്റെ ഭാഗമായി മൂന്നു താലൂക്കുകളിലും വാഹനജാഥ നടത്തും. 
21, 22 തിയ്യതികളില്‍ വൈത്തിരി, 21-ന് ബത്തേരി, മാനന്തവാടി താലൂക്കുകളില്‍ ജാഥ നടത്തും. കുഞ്ഞുമുഹമ്മദ് ദാരിമി ക്യാപ്റ്റനും ഹനീഫ ദാരിമി വൈസ് ക്യാപ്റ്റനും, മുഹമ്മദ്കുട്ടി ഹസനി, പി.സി. ത്വാഹിര്‍, റഷീദ് ഫൈസി, കുഞ്ഞിക്കോയ തങ്ങള്‍, സിറാജ് ഫൈസി, ഇബ്രാഹിം ഫൈസി, റഷീദ്, അയ്യൂബ്, ശിഹാബ്, എം.എം. ത്വാഹിര്‍ എന്നിവര്‍ വൈത്തിരിയിലും ഇസ്മായില്‍ ദാരിമി, നൗഫല്‍ വാകേരി, ശിഹാബ് ചെതലയം, സലീം, ഹംസ മുത്തങ്ങ, റസാഖ് ദാരിമി, ഹസന്‍ ഗസാലി ഫൈസല്‍, റഹീം, റഫീഖ് നായ്ക്കട്ടി എന്നിവര്‍ ബത്തേരിയിലും അഷറഫ് ഫൈസി, അബൂബക്കര്‍ റഹ്മാനി, ജലീല്‍ ദാരിമി, അര്‍ഷാദ് ചെറ്റപ്പാലം, നൂറുദ്ദീന്‍ ഫൈസി, ലത്തീഫ് വാഫി തരുവണ, നവാസ് ദാരിമി, അബ്ദുള്ള പനമരം, ഉസ്മാന്‍ പനമരം എന്നിവര്‍ മാനന്തവാടിയിലും നേതൃത്വം നല്കും.