"കാരുണ്യത്തിന്റെ പ്രവാചകന്‍ സമാധാനത്തിന്റെ വസന്തം"
ദുബൈ സുന്നി സെന്റര്‍ മീലാദ് ക്യാമ്പയിന്‍ ഉത്ഘാടനം ഇന്ന്
ദുബൈ സുന്നി സെന്റര്‍ മീലാദ് ക്യാമ്പയിന്‍ ഉത്ഘാടനം ഇന്ന്
ദുബൈ : ദുബൈ സുന്നി സെന്റര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റബീ ഉല്‍ അവ്വല്‍ ഒന്ന് മുതല്‍ മുപ്പത് വരെ ആചരിക്കുന്ന മീലാദ് ക്യാമ്പയിന്റെ ഉത്ഘാടനം ജനുവരി 12 ശനി (ഇന്ന് ) രാത്രി 8 മണിക്ക് അല്‍ വുഹൈദ സുന്നി സെന്റ്റില്‍ മദ്രസ്സയില്‍ തുടക്കമാവും. ജനുവരി 26 ന് വെള്ളിയാഴ്ച സ്ത്രീ സുരക്ഷിതത്വവും,ഇസ്ലാമിക വീക്ഷണവും എ വിഷയത്തില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷകനായി സംബന്ധിക്കു സെമിനാറും സംഘടിപ്പിക്കും.
ഫെബ്രുവരി 2ന് ശനിയാഴ്ച നടക്കു പ്രവാചക പ്രകീര്‍ത്തന സമ്മേളനത്തില്‍ സുപ്രസിദ്ധ പ്രഭാഷകനും, മട്ടന്നൂര്‍ സംയുക്ത ജമാഅത്ത് ഖാസിയുമായ മുസ്ഥഫാ ഹുദവി ആക്കോട് മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തും. ഫെബ്രുവരി 08ന് വെള്ളിയാഴ്ച നടക്കു സമാപന സംഗമത്തില്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും, പ്രവാചക പ്രകീര്‍ത്തന പ്രഭാഷണങ്ങളും നടക്കും.





