Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഹജ്ജ് 2013: വളണ്ടിയര്‍‌ അപേക്ഷ ക്ഷണിച്ചു

ഹജ്ജ് 2013: വളണ്ടിയര്‍‌ അപേക്ഷ ക്ഷണിച്ചു 

കോഴിക്കോട് : കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് യാത്രാവേളയിലും മക്ക, മദീന, മറ്റു പുണ്യസ്ഥലങ്ങള്‍ എന്നിവിടങ്ങളിലും സേവനം ചെയ്യാന്‍ താല്‍പര്യവും പ്രാപ്തിയുമുള്ള സര്‍ക്കാര്‍ ജീവനക്കാരായ മുസ്‌ലിം പുരുഷന്മാരില്‍നിന്ന് വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2013 ജൂലൈ 1-ന് 25-നും 50-നും മധ്യേ പ്രായമുള്ളവരായിരിക്കണം.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയോ, സംസ്ഥാന ഹജ്ജ് കമ്മിറ്റിയോ നടത്തിയ ഓറിയന്‍റേഷന്‍/ട്രെയിനിങ് ക്ലാസുകളില്‍ പങ്കെടുത്തവരെ മാത്രമേ വളണ്ടിയര്‍മാരായി പരിഗണിക്കൂ. അപേക്ഷകര്‍ക്ക് ഹജ്ജ് സംബന്ധമായ കാര്യങ്ങളില്‍ നല്ല അറിവ് ഉണ്ടായിരിക്കുകയും വേണം. നല്ല ആരോഗ്യവാന്മാരാകണമെന്നതിനു പുറമെ ഹിന്ദി, ഉറുദു, ഇംഗ്ലീഷ്, അറബി ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരെയാണ് വളണ്ടിയര്‍ പോസ്റ്റിലേക്ക് ക്ഷണിക്കുന്നത്. നേരത്തെ ഹജ്ജ് ചെയ്തവര്‍ക്ക് മുന്‍ഗണനയുണ്ട്. ബന്ധപ്പെട്ട വകുപ്പ് മേധാവികളില്‍നിന്നുള്ള എന്‍.ഒ.സി അപേക്ഷയുടെ കൂടെ സമര്‍പ്പിക്കണം. 
ഇംഗ്ലീഷില്‍ പൂരിപ്പിച്ച അപേക്ഷ പാസ്‌പോര്‍ട്ടിന്‍റെയും ബന്ധപ്പെട്ട രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം എക്‌സിക്യൂട്ടീവ് ഓഫിസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി, ഹജ്ജ്ഹൗസ്, കാലിക്കറ്റ് എയര്‍പോര്‍ട്ട് പി.ഒ, മലപ്പുറം 673647 വിലാസത്തില്‍ ആണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2013 ഫെബ്രുവരി 28.