ഉപഹാരം നല്‍കി
ദുബൈ : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്‌ലാമിക് ആക്ടിവിറ്റീസ് (ഹാദിയ) യു.എ.ഇ ചാപ്റ്റര്‍ ഏകദിന ശില്‍പശാല തബ്‌സ്വിറ 1434 യില്‍ വെച്ച് ദുബൈ എസ്.കെ.എസ്.എസ്.എഫ് വളണ്ടിയര്‍ ക്യാപ്റ്റന്‍ ജബ്ബാര്‍ കോട്ടക്കലിനും , ദുബൈ എസ്.കെ.എസ്.എസ്.എഫ് ഡോട്ട് കോം അഡ്മിന്‍ പി.എം കുട്ടി കൊടിഞ്ഞിക്കും ഹാദിയയുടെ ഉപഹാരം ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലറുമായ ഡോക്ടര്‍ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി നല്‍കി.
കഴിഞ്ഞ ഒരു വര്‍ഷമായി ദുബൈയില്‍ നടക്കുന്ന സുന്നി സമ്മേളനങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കായ്ച്ച വെച്ചതിന്നാണ് ജബ്ബാര്‍ കോട്ടക്കലിന്റെ നേത്രത്വത്തില്‍ ദുബൈ എസ്.കെ.എസ്.എസ്.എഫ് വളണ്ടിയര്‍ ടീമിന്ന് ഉപഹാരം ലഭിച്ചത്. സുന്നി വാര്‍ത്തകള്‍ നിരന്തരമായി അപ്ഡേറ്റ് ചെയ്യുകയും , ദുബൈയിലെ പ്രവര്‍ത്തനങ്ങള്‍ക് ഇന്റര്‍നെറ്റ് മീഡിയ, വിഷ്വല്‍ മീഡിയ എന്നിവയിലോടെയും , ദുബൈ എസ്.കെ.എസ്.എസ്.എഫ് അഡ്മിന്‍, കെ.ഐ.സി ആര്‍ ആഡ്മിന്‍, ഗള്‍ഫ് സത്യധാര ഓണ്‍ലൈന്‍ അഡ്മിന്‍ എന്നീ നിലകളിലെ പ്രവര്‍ത്തനത്തിന്നാണ് മൂസകുട്ടി കൊടിഞ്ഞിക്ക് ഉപഹാരം ലഭിച്ചത്.





