Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഭരണകൂടം ഇടപെട്ടു; കമാല്‍മൌലാ മസ്ജിദില്‍ ജുമുഅ നടന്നു

ഭരണകൂടം ഇടപെട്ടു; കമാല്‍മൌലാ മസ്ജിദില്‍ ജുമുഅ നടന്നു
മധ്യപ്രദേശിലെ ധാറിലെ കമാല്‍ മൌലാ മസ്ജിദില്‍ വെള്ളിയാഴ്ച ജുമുഅ നിസ്കരിക്കാന്‍ മുസ്‌ലിംകള്‍ക്ക് അവസരം നല്‍കി. ബസന്ത് പഞ്ചമി ദിവസമായത് കൊണ്ട് വെള്ളിയാഴ്ച ദിവസം മൊത്തം മസ്ജിദ് തങ്ങള്‍ക്ക് വിട്ടുതരണമെന്നും മുസ്‌ലിംകളെ നിസ്കരിക്കാന്‍ അനുവദിക്കരുതെന്നും പ്രദേശത്തെ വിവിധ ഹിന്ദുവിഭാഗങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഉച്ചക്ക് 12..30 മുതല്‍ 3 മണിവരെയുള്ള സമയമാണ് മുസ്‌ലിംകള്‍ക്ക് നിസ്കരിക്കാനായി അനുവദിച്ചത്. ബാക്കിയുള്ള സമയം മൊത്തം ഹിന്ദുക്കള്‍ക്ക് അവരുടെ ആരാധന നടത്താന്‍ വിട്ടുകൊടുത്തു.
ജുമുഅ നിസ്കാരത്തിനായി ഉച്ചയോടെ മസ്ജിദനകത്തു നിന്ന് ഹിന്ദുക്കളെ പുറത്താക്കിയതോടെ പരിസരത്ത് ചെറിയ രീതിയില്‍ സംഘര്‍ഷം രൂപപ്പെട്ടു. പ്രതിഷേധവുമായി ഒരുമിച്ചു കൂടിയ ഹിന്ദുവിശ്വാസികളെ പിരിച്ചു വിടുന്നതിനായി പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയതായും ടിയര്‍ഗ്യാസു ഉപയോഗിച്ചതായും വാര്‍ത്തകളുണ്ട്.
നിലവില്‍ ആര്‍ക്കിയോളജിക്കല് ‍സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഈ മസ്ജിദ് പതിനൊന്നാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ടതാണെന്നാണ് ചരിത്രം മസ്ജിദ് യഥാര്‍ഥത്തില്‍ ക്ഷേത്രമാണെന്നു പറഞ്ഞ് നേരത്തെ തന്നെ പ്രദേശത്തെ ഹിന്ദുക്കള്‍ പ്രശ്നമുണ്ടാക്കിയിരുന്നു. പ്രശ്നത്തില്‍ ആര്‍ക്കിയോളജി വിഭാഗം ഇടപെടുകയും വെള്ളിയാഴ്ചകളില്‍ മുസ്‌ലിംകള്‍ക്കും ചൊവ്വാഴ്ചകളില്‍ ഹിന്ദുക്കള്‍ക്കും കെട്ടിടം ഉപയോഗപ്പെടുത്താമെന്ന് തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ചകള്‍ക്ക് പുറമെ, ബസന്ത് പഞ്ചമിക്കും ഹിന്ദുക്കള്‍ക്ക് ഈ പള്ളി ഉപയോഗിക്കാമെന്ന് അന്ന് തീരുമാനിച്ചിരുന്നു.
എന്നാല്‍ വെള്ളിയാഴ്ച ജുമുഅയും ബസന്ത് പഞ്ചമിയും ഒരുമിച്ചു വന്നതോടെ മസ്ജിദിന്‍റെ ഉടമവസ്ഥാവകാശവുമായി ബന്ധപ്പെട്ട് വീണ്ടും പ്രശ്നമുടലെടുക്കുകയായിരുന്നു. വെള്ളിയാഴ്ച മൊത്തം മസ്ജിദ് തങ്ങള്‍ക്ക് ആരാധനാകര്‍മങ്ങള്‍ നടത്താന്‍ വിട്ടു കിട്ടണമെന്നും മുസ്‌ലിംകളെ ജുമുഅ നടത്താന്‍ അനുവദിക്കില്ലെന്നും പ്രദേശത്തെ ഹിന്ദുക്കള്‍ ഭീഷണി മുഴക്കിയതോടെ പ്രാദേശിക ഭരണകൂടം ഇടപെട്ടാണ് ജുമുഅ നടത്താനുള്ള സാഹചര്യം ഒരുക്കിയത്.