പയ്യന്നൂര്‍ ജാമിഅഃ അസ്ഹരിയ്യഃ
സനദ്ദാന സമ്മേളനം കര്‍മശാസ്ത്ര സെമിനാറും മഹല്ല് സംഗമവും നടത്തി
പയ്യന്നൂര്‍:ഇസ്‌ലാമിക വിജ്ഞാന കേന്ദ്രമായ പയ്യന്നൂര്‍ ജാമിഅഃ അസ്ഹരിയ്യഃ അറബിക് കോളേജിന്റെ ദശവാര്‍ഷിക അഞ്ചാംസനദ്ദാന സമ്മേളനത്തിന്റെ ഭാഗമായി കര്‍മശാസ്ത്ര സെമിനാറും മഹല്ല് സംഗമവും ആദര്‍ശ സംവേദനവും സംഘടിപ്പിച്ചു.
കര്‍മശാസ്ത്ര സെമിനാറില്‍ അബ്ദുള്‍ ഖാദര്‍ ബാഖവിയുടെ അധ്യക്ഷതയില്‍ അബ്ദുള്‍ ബാരി ഫൈസി തളിപ്പറമ്പ് ഉദ്ഘാടനംചെയ്തു. അവയവദാനം കര്‍മശാസ്ത്രത്തില്‍ എന്ന വിഷയം പ്രൊഫ. മുസ്തഫ ഹുദവി അരൂര്‍ അവതരിപ്പിച്ചു. മഹല്ല് സംഗമം എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അഹമ്മദ് തേര്‍ളായി ഉദ്ഘാടനം ചെയ്തു. ടി.കെ.ഗാലിബ് അധ്യക്ഷനായി. അസീസ് അഷറഫി, അസ്‌ലം അസ്ഹരി എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. വൈകിട്ട് ആദര്‍ശ സംവാദം എം.ടി.പി.ആശിഖ് ഹാജിയുടെ അധ്യക്ഷതയില്‍ കെ.ടി.അബ്ദുള്ള ഫൈസി പടന്ന ഉദ്ഘാടനം ചെയ്തു.
ഞായറാഴ്ച രാവിലെ 9.30ന് സാമ്പത്തിക സെമിനാര്‍ അഞ്ചരക്കണ്ടി അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. 2.30ന് മുന്നൂറിലേറെ അസ്ഹരികളുടെ സംഗമം നടക്കും. അസ്സയിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മലപ്പുറം നേതൃത്വം നല്കും. വൈകിട്ട് 6.30ന് പൊതുസമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. സനദ് ദാനവും അദ്ദേഹം നിര്‍വഹിക്കും. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ സനദ്ദാന പ്രസംഗവും അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണവും നിര്‍വഹിക്കും.




