IBAD ഏരിയാ ക്യാമ്പുകള്‍ക്ക് തുടക്കമായി
കോഴിക്കോട് : SKSSF ഇബാദ് സംസ്ഥാന കമ്മിറ്റി വിവിധ ഏരിയകളില്‍ സംഘടിപ്പിക്കുന്ന ദഅ്‌വാ ക്യാമ്പുകള്‍ക്ക് കണ്ണൂരില്‍ തുടക്കമായി. തെരഞ്ഞെടുക്കപ്പെട്ട ഇബാദ് ദാഇമാര്‍ പങ്കെടുക്കുന്ന ക്യമ്പുകളില്‍ സ്‌നേഹതീരം തേടി, വിശ്വാസവും കര്‍മവും, അനുഭവങ്ങള്‍ പാഠങ്ങള്‍, പാനല്‍ ഡിസ്‌കഷന്‍, ആത്മികം സെഷനുകളില്‍ വിഷയാവതരണങ്ങളും ചര്‍ച്ചകളും ഏരിയാ സമിതി രൂപീകരണവും നടന്നു. കണ്ണൂരിലും തളിപ്പറമ്പിലും മട്ടന്നൂരിലും യഥാക്രമം അഹ്മദ് തെര്‍ളായി, കെ.കെ. മുഹമ്മദ് ദാരിമി, ഹംസ മയ്യില്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ഇബാദ് ചെയര്‍മാന്‍ സാലിം ഫൈസി കൊളത്തുര്‍, ജനറല്‍ കണ്‍വീനര്‍ ആസിഫ് ദാരിമി, കെ.എം. ശരീഫ് പൊന്നാനി, ആബിദ് ഹുദവി തച്ചണ്ണ, സലീം നദ്‌വി വെളിയമ്പ്ര, അസ്‌ലം അസ്ഹരി കാപ്പാട്, അബ്ദുറസാഖ് പുതുപൊന്നാനി, ഹസന്‍ ദാരിമി പെരുമളാബാദ് ക്ലാസെടുത്തു.
ലത്തീഫ് മാസ്റ്റര്‍ പന്നിയൂര്‍, മുത്വലിബ് ഫൈസി ശ്രീകണ്ഠപുരം, ജലീല്‍ ഹസനി, ഫൈസല്‍ ദാരിമി നേതൃത്വം നല്‍കി. 2 ന് ശനിയാഴ്ച കാലത്ത് 11 മണിക്ക് തൊടുപുഴ, വൈകീട്ട് ഏഴിന് ആലപ്പുഴ, 3 ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലും ക്യാമ്പുകള്‍ നടക്കും.




