Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ചമ്രവട്ടം അയ്യപ്പക്ഷേത്രം; വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെ കരുതിയിരിക്കണം- എസ്. കെ. എസ് എസ്. എഫ്

ചമ്രവട്ടം അയ്യപ്പക്ഷേത്രം
 വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെ കരുതിയിരിക്കണം- എസ്. കെ. എസ് എസ്. എഫ് 
മലപ്പുറം:ചമ്രവട്ടം പ്രശ്‌നത്തില്‍ വര്‍ഗീയതയിളക്കിവിട്ട് മുതലെടുപ്പിന് ശ്രമിക്കുന്ന തത്പര കക്ഷികളെ കരുതിയിരിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ശ്രീകോവിലിന് തീപിടിച്ച ഘട്ടത്തില്‍ പ്രദേശവാസികള്‍ ജാതിമത വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായാണ് അടിയന്തര സാഹചര്യത്തെ നേരിട്ടത്. ഇത് എല്ലാവരും മനസ്സിലാക്കണമെന്നും മറിച്ചുള്ളതെല്ലാം കുപ്രചരണങ്ങള്‍ ആണെന്നും സംഭവം മുതെലെടുക്കാനായി ചിലര്‍ നടത്തിയ പ്രസ്താവനകള്‍ക്ക് മറുപടിയായി നേതാക്കള്‍ പത്ര കുറിപ്പില്‍ അറിയിച്ചു .
കത്തി നശിച്ച ചമ്രവട്ടം അയ്യപ്പക്ഷേത്രം.. പാണക്കാട് റഷീദ്‌ അലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു.
പ്രാഥമിക അന്വേഷണറിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകം - എ.ഡി.ജി.പി 
ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിലെ തീപ്പിടിത്തത്തെക്കുറിച്ചുള്ള പോലീസ്സിന്റെ പ്രാഥമിക അന്വേഷണറിപ്പോര്‍ട്ട് മൂന്നുദിവസത്തിനകം നല്‍കണമെന്ന് അന്വേഷണച്ചുമതലയുള്ള മലപ്പുറം ജില്ലാ പോലീസ് മേധാവി കെ. സേതുരാമന് നിര്‍ദേശം നല്‍കിയതായി എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡി പറഞ്ഞു. ചമ്രവട്ടം അയ്യപ്പക്ഷേത്രം സന്ദര്‍ശിച്ചശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫോറന്‍സിക് റിപ്പോര്‍ട്ടും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ പരിശോധനാറിപ്പോര്‍ട്ടും ലഭിച്ചാല്‍ മാത്രമേ അപകടത്തെക്കുറിച്ച് ആധികാരികമായി പ്രതികരിക്കാന്‍ കഴിയുകയുള്ളൂവെന്ന് ശങ്കര്‍ റെഡ്ഡി പറഞ്ഞു. നാട്ടുകാര്‍ക്കുള്ള എല്ലാ സംശയങ്ങളും ദൂരീകരിക്കുമെന്നും കെ. സേതുരാമന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം ഊര്‍ജിതമായ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും എ.ഡി.ജി.പി പറഞ്ഞു. എ.ഡി.ജി.പിക്കൊപ്പം ജില്ലാ പോലീസ് മേധാവി കെ.സേതുരാമന്‍, ഡിവൈ.എസ്.പി കെ.എം. സെയ്താലി, സി.ഐ ആര്‍.റാഫി, സി.ഐ സിദ്ദീഖ്, എസ്.ഐ കെ.പി. വാസു, അഡീഷണല്‍ എസ്.ഐ വാസുദേവന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.സംഭവത്തെക്കുറിച്ച് തിരൂര്‍ പോലീസ് കേസ്സെടുത്തിട്ടുണ്ട്. ക്ഷേത്ര ജീവനക്കാരുടെയും പരിസരവാസികളുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
വലിയ പള്ളി ഭാരവാഹികള്‍ ചമ്രവട്ടം ക്ഷേത്രം സന്ദര്‍ശിച്ചു
പൊന്നാനി: ചമ്രവട്ടം അയ്യപ്പ ക്ഷേത്രത്തിന് തീപിടിച്ച വാര്‍ത്തയെത്തുടര്‍ന്ന് പൊന്നാനി വലിയ ജുമാമസ്ജിദ് (ശൈഖ് സൈനുദ്ദീന്‍ മഖ്ദും പള്ളി) ഭാരവാഹികള്‍ അയ്യപ്പ ക്ഷേത്രത്തിലെത്തി. ഞായറാഴ്ച രാവിലെ പത്തിന് ക്ഷേത്രാങ്കണത്തിലെത്തിയ വലിയ പള്ളി ഭാരവാഹികളെ ക്ഷേത്രം ഭരണാധികാരികളും നാട്ടുകാരും ചേര്‍ന്ന് സ്വീകരിച്ചു. // മുന്‍ ഹജ്ജ് കമ്മറ്റി അംഗം കെ എം മുഹമ്മദ് കാസിം കോയ ഉസ്താദ്, വലിയ ജുമാമസ്ജിദ് ജനറല്‍ സെക്രട്ടറി വി സെയ്തു മുഹമ്മദ് തങ്ങള്‍, മാനേജര്‍ കെ എസ് അബ്ദുല്‍ ലത്തീഫ്, ഇ കെ സിദ്ദീഖ് എന്നിവരടങ്ങുന്ന സംഘമാണ് ക്ഷേത്രത്തിലെത്തിയത്.