ഹജ്ജ്: നറുക്കെടുപ്പ് ഇന്ന്
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന ഹജ്ജ് തീര്‍ഥാടകരെ കണ്ടെത്തുന്നതിനുള്ള നറുക്കെടുപ്പ് വെള്ളിയാഴ്ച നടക്കും. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ രാവിലെ ഒമ്പത് മണിക്കാണ് നറുക്കെടുപ്പ്. ഹജ്ജ് ചുമതലയുള്ള മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്യും.
കേരളത്തില്‍നിന്ന് ഇത്തവണ 43916 അപേക്ഷകരാണുള്ളത്. ഇതില്‍ 6983 പേര്‍ നേരിട്ട് അവസരം ലഭിക്കുന്ന റിസര്‍വ് കാറ്റഗറിയിലാണ്. കേരളത്തിന് 8241 സീറ്റുകളാണ് നിലവില്‍ അനുവദിക്കപ്പെട്ടത്. ജനറല്‍ കാറ്റഗറിയില്‍നിന്ന് 1258 പേര്‍ക്ക് നറുക്കെടുപ്പിലൂടെ അവസരം ലഭിക്കും. ബാക്കിയുള്ള 35675 അപേക്ഷകര്‍ കാത്തിരിപ്പ് പട്ടികയില്‍ തുടരും. സംസ്ഥാനത്തിന് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമ്പോള്‍ കാത്തിരിപ്പ് പട്ടികയിലെ മുന്‍ഗണനപ്രകാരം അവസരംനല്‍കും.
ഓണ്‍ലൈന്‍ മുഖേനയാണ് നറുക്കെടുപ്പ് നടത്തുക. നറുക്കെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ഹജ്ജ്ഹൗസ് അധികൃതര്‍ പറഞ്ഞു.





