Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.ബി.വി. ജില്ലാ സമ്മേളനം 12മുതല്‍

എസ്.കെ.എസ്.ബി.വി. ജില്ലാ സമ്മേളനം 12മുതല്‍
മലപ്പുറം: സമസ്തകേരള സുന്നി ബാലവേദി മലപ്പുറം ഈസ്റ്റ് ജില്ലാ സമ്മേളനത്തിന് സുന്നി മഹലില്‍ ചേര്‍ന്ന യോഗം അന്തിമരൂപം നല്‍കി. 12ന് എളയൂര്‍ മല്‍ജഉല്‍ ഐതാം യതീംഖാനയില്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തില്‍ അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രമേയ പ്രഭാഷണം നടത്തും.
അന്തിമ രൂപം നല്‍കാന്‍ ചേര്‍ന്ന യോഗത്തില്‍ ശൗക്കത്ത് അസലമി പുഴക്കാട്ടിരി അധ്യക്ഷത വഹിച്ചു. കെ.ടി. ഹുസൈന്‍ കുട്ടി മൗലവി ഉദ്ഘാടനം ചെയ്തു. അലവിക്കുട്ടി ഫൈസി പുല്ലാര, മുഹമ്മദലി ദാരിമി, മുജീബ് മുസ്‌ലിയാര്‍, ഹംസ ഫൈസി, സഫറുദ്ദീന്‍ പൂക്കോട്ടൂര്‍, സൈനുദ്ദീന്‍ ഒളവട്ടൂര്‍, പി.എം. ജുനൈദ് എടയാറ്റൂര്‍, മുഹമ്മദ് ആഷിഖ് ചെറുകുളമ്പ തുടങ്ങിയവര്‍ പ്രസംഗിച്ചു.