മദ്രസാ പ്രസ്ഥാനം മതരംഗത്ത് വിലപ്പെട്ട സംഭാവന നല്‍കി: ഹൈദരലി തങ്ങള്‍
മമ്പുറം: മദ്രസാ പ്രസ്ഥാനങ്ങള്‍ ദീനീ വിദ്യാഭ്യാസത്തിന് നല്‍കിയ സംഭാവന വളരെ വിലപ്പെട്ടതാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ഏ.ആര്‍ നഗര്‍ പുകയൂര്‍ പൊറ്റാണില്‍ നിര്‍മിച്ച തര്‍ബിയ്യത്തുല്‍ ഔലാദ് സെക്കന്ററി മദ്രസയുടെ കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. മനുഷ്യനെ തിന്മയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ മത വിദ്യാഭ്യാസം അനിവാര്യമാണെന്നും തങ്ങള്‍ ഉണര്‍ത്തി. മത വിദ്യാഭ്യാസത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന് തുടര്‍ന്ന് പ്രസംഗിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് പറഞ്ഞു. ഇന്ന് ലോകത്ത് നടമാടുന്ന അനാചാര പ്രവൃത്തികളെല്ലാം വര്‍ധിച്ചിരിക്കുകയാണ്. ഇതിനെ ഇല്ലായ്മ ചെയ്യാന്‍ മദ്രസ പോലുള്ള ദീനീ സ്ഥാപനങ്ങള്‍ ഉയരേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. മൊയ്തീന്‍ മുസ്‌ല്യാര്‍ ഖുര്‍ആന്‍ പാരായണം നടത്തി. സത്താര്‍ പന്തല്ലൂര്‍ പ്രഭാഷണം നടത്തി. കേന്ദ്ര മന്ത്രി ഇ. അഹമ്മദ്, വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ടി.കെ. മൊയ്തീന്‍കുട്ടി മാസ്റ്റര്‍, റഫീഖ് ഫൈസി കൂമണ്ണ, കെ.പി.സി ഇമ്പിച്ചിക്കോയ തങ്ങള്‍, സി. മൊയ്തീന്‍കുട്ടി, എം.വി. മുഹമ്മദ് കുട്ടി, പി.ടി.മുഹമ്മദ് ഹാജി, ടി.പി. അബ്ദുല്ല ഫൈസി, ഡോ. മുഹമ്മദ് കാവുങ്ങല്‍, സൈതലവി ബാഖവി, കെ. ഖാദര്‍ ഫൈസി, സി.കെ. മുഹമ്മദ് ഹാജി, പി.എ മമ്മുഫൈസി, എം.ടി. ഹംസ മുസ്‌ല്യാര്‍, എം.കെ. മുഹമ്മദ് കുട്ടി, കൊളക്കാട്ടില്‍ ഇബ്രാഹിം കുട്ടി, പ്രസംഗിച്ചു. കെ.ടി ലത്തീഫ് സ്വാഗതവും എറമ്പത്തില്‍ മുഹമ്മദ് നന്ദിയും പറഞ്ഞു.





