ലോകക്കപ്പ് 2014: ഇസ്‌ലാമിനെ പരിചയപ്പെടുത്താന്‍ ബ്രിട്ടീഷ് മുസ്‌ലിംകള്‍
2014 ലെ ഫുട്ബോള്‍ ലോകക്കപ്പിനോടുബന്ധിച്ച് ഇസ്‌ലാമിനെ പരിചയപ്പെടുത്താനുള്ള ചില പദ്ധതികള്‍ക്ക് ബ്രസീലിലെ മുസ്‌ലിംകള് തുടക്കം കുറിച്ചതായി വാര്‍ത്ത. ലോകം ഉറ്റുനോക്കുന്ന ഫുട്ബോള്‍ മാമാങ്കത്തിന് കാണികളായി എത്തുന്നവരെ ലക്ഷ്യം വെച്ച് ഇസ്‌ലാമിനെ പരിചയപ്പെടുത്താനുള്ള ചില പദ്ധതികള്ക്കാണ് അണിയറയില്‍ രൂപം നല്കിക്കൊണ്ടിരിക്കുന്നത് വേള്‍ഡ് അസംബ്ലി ഓഫ് മുസ്‌ലിം യൂത്തു (വമി) മായി സഹകരിച്ച് ബ്രസീലിലെ മുസ്‌ലിം സംഘടനയായ യൂനിയന്‍ ഓഫ് ഇസ്‌ലാമിക് അസോസിയേഷനാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്.
ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ യോഗം കഴിഞ്ഞ ദിവസം സാവോപോളോയില്‍ ചേര്‍ന്നു. പരിപാടി നടപ്പിലാക്കാനുള്ള പ്രാഥമിക കാര്യങ്ങളെ കുറിച്ച് ധാരണയായതായും അതിനായി ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായും വക്താക്കള്‍ സൂചിപ്പിച്ചു. ബ്രസീലിന് പുറത്തുള്ള വിവിധ മുസ്‌ലിം സംഘങ്ങളുടെയും സഹകരണം വിഷയത്തില് ഇവര് ആവശ്യപ്പെടുന്നുണ്ട്.
ഖുര്‍ആന്‍റെ തര്‍ജുമകള്‍, ഇസ്‌ലാമിനെ കുറിച്ചു പോര്‍ച്ചുഗലടക്കം വിവിധ ഭാഷകളില്‍ തയ്യാറാക്കിയ ചെറിയ കൈപുസ്തകങ്ങള്‍, വീഡിയോ ഡോക്യുമെന്‍റിറികള് തുടങ്ങിയ തയ്യാറാക്കി സൌജന്യമായി സന്ദര്‍ശകര്‍ക്ക് വിതരണം ചെയ്യുകയാണ് പ്രധാനപ്പെട്ട ഒരു പദ്ധതി.
മത്സരത്തിന് ഒരു വര്‍ഷം ശേഷിക്കെ കാര്യമായി തന്നെ ഇസ്‌ലാമിനെ പരിചയപ്പെടുത്താനുള്ള പദ്ധതികള് ആവിഷകരിക്കാന്‍ തന്നെയാണ് സംഘാടകരുടെ തീരുമാനം. ഇതു സംബന്ധമായി ദേശീയ തലത്തില്‍ നേരത്തെയും ചില കൂടിയാലോചനകള്‍ നടന്നിരുന്നു. പദ്ധതി കൂടുതല് ബൃഹത്താക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം വമി നേതൃത്തെ കൂടി പങ്കെടുപ്പിച്ച് പ്രത്യേക യോഗം ചേര്‍ന്നത്.
നിലവില്‍ ബ്രസീലില് ഇസ്‌ലാമിന് നല്ല വേരോട്ടം ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഔദ്യോഗിക കണക്കു പ്രകാരം 127 മസ്ജിദുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ പതിമൂന്ന് വര്‍ഷത്തിനിടെ മസ്ജിദുകളുടെ എണ്ണത്തില്‍ 4 ഇരട്ടി വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.





