SKSSF സംസ്ഥാന ശില്‍പശാല തുടങ്ങി
എടപ്പാള്‍ : എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ശില്‍പശാല എടപ്പാള്‍ ആയുര്‍ഗ്രീനില്‍ തുടക്കമായി. വൈകീട്ട് 5 ന് ആരഭിച്ച ശില്പശാല സമസ്ത പ്രസിഡന്റ് ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ഉത്ഘാടന സെഷനില്‍ സത്താര്‍ പന്തല്ലൂര്‍ സ്വാഗതം പറഞ്ഞു. തുടന്ന് സംഘാടനം, നയരേഖ ചര്‍ച്ച, കലണ്ടര്‍, രജതജൂബിലി, മീറ്റ് ദ പ്രസ്സ്, ആസ്വാദനം തുടങ്ങിയ വിവിധ സെഷനുകളില്‍ സംഘടനാ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ഞായറാഴ്ച ( നാളെ ) വൈകിട്ട് 5 മണിക്ക് ക്യാമ്പ് സമാപിക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് സംസ്ഥാന തല ഉപസമിതി ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍, ജില്ലാ പ്രസിഡന്റ് - സെക്രട്ടറിമാര്‍, എന്നിവരാണ് രണ്ട് ദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കുക





