ഡോക്ടർ ഹുറൈർ കുട്ടിക്ക് സ്വീകരണം.
പ്രശസ്ത ആയുർവേദ ഡോക്ടറും മത സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയും കേരള സർക്കാർ മുൻ ആയുർവേദ വൈദ്യനുമായ ഹുറൈർ കുട്ടിക്ക് കൂടല്ലൂർ നിവാസികളുടെ നേതൃത്വത്തിൽ സമസ്ത മദ്രസ ഹാളിൽ വെച്ച് സ്വീകരണം നൽകി യോഗത്തിൽ എസ്.എം. അബ്ദുൽ വാഹിദ് സ്വാഗതം ആശംസിക്കുകയും കുഞ്ഞഹമദ് ഹാജി അധ്യക്ഷത വഹിക്കുകയും ചെയ്തു സ്വീകരണാനന്തരം സദസ്സ്യർക്ക് ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും, രോഗ സംബന്തമായ സംശയങ്ങൾക്ക് മറുപടിയും നൽകി. മുനീറുൽ ഇസ്ലാം മദ്രസയുടെ ഉപഹാരം വൈസ് പ്രസിഡണ്ട് എം.വി.ഹനീഫ നൽകി. യോഗത്തിൽ ഉമറുൽ ഫാറൂഖ് ഹുദവി, പി. ടി. എ. പ്രസിഡണ്ട് മുഹമ്മദലി, എം.വി. അബ്ദുൽ വാഹിദ്. നൗഷാദ് വാണിമേൽ, മുസ്തഫ കളത്തിൽ, അസ്‌ലം കളത്തിങ്കൽ എന്നിവർ പങ്കെടുത്തു. യോഗത്തിൽ ഫാറൂഖ് നന്ദി പറഞ്ഞു.





