Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

പൂക്കോട്ടൂര്‍ ഹജ്ജ്ക്യമ്പ് സമാപിച്ചു

പൂക്കോട്ടൂര്‍ ഹജ്ജ്ക്യമ്പ് സമാപിച്ചു 
പൂക്കോട്ടൂര്‍ : കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പതിനായിരത്തോളം ഹാജിമാരുടെ സംഗമഭൂമിയായി മാറിയ പൂക്കോട്ടൂര്‍ ഖിലാഫത്ത് നഗറിലെ ഹജ്ജ് പഠനസംഗമം സമാപിച്ചു. സമാപനദിവസത്തെ പരിപാടികള്‍ മന്ത്രി ഡോ. എം. കെ. മുനീര്‍ ഉദ്ഘാടനംചെയ്തു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു. സയ്യിദ് നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. ഹജ്ജ്കമ്മിറ്റി അംഗം എ.കെ. അബ്ദുറഹിമാന്‍ പ്രസംഗിച്ചു. സമഗ്രമായ ഹജ്ജ് പഠനക്ലാസിന് കേന്ദ്ര ഹജ്ജ് കമ്മിറ്റിയംഗം അബ്ദുസ്സമദ് പൂക്കോട്ടൂരാണ് നേതൃത്വംനല്‍കിയത്. പ്രധാന കര്‍മങ്ങളുടെ പ്രായോഗിക പരിശീലനവും സംശയനിവാരണവും ഹാജിമാര്‍ക്ക് കുറ്റമറ്റരീതിയില്‍ ഹജ്ജ് നിര്‍വഹിക്കാന്‍ ആത്മവിശ്വാസം പകര്‍ന്നു.
സമാപന ദുആ സംഗമത്തിന് സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ ജമലുല്ലൈലി നേതൃത്വംനല്‍കി.