Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ശംസുല്‍ ഉലമാ ഇസ്‍ലാമിക് അക്കാദമിയില്‍ ഹിസ്ബ് ക്ലാസ്സ് ആരംഭിച്ചു

 ഹിസ്ബ് ക്ലാസ്സിന് ഹാഫിള് അബ്ദുല്‍ ഖാദര്‍ മൗലവി നേതൃത്വം നല്‍കുന്നു 
വെങ്ങപ്പള്ളി : ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ 40 ദിവസം നീണ്ടു നില്‍ക്കുന്ന ഹിസ്ബ് ക്ലാസ്സ് ആരംഭിച്ചു. സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഹാരിസ് ബാഖവി കമ്പളക്കാട് അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിഷ് ഹനീഫല്‍ ഫൈസി, മൂസ ബാഖവി, മുഹമ്മദ്കുട്ടി ഹൈത്തമി, മിഹ്‌റാന്‍ ബാഖവി, കുഞ്ഞിമുഹമ്മദ് ദാരിമി സംസാരിച്ചു. സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ഹാഫിള് അബ്ദുല്‍ ഖാദര്‍ മൗലവി ക്ലാസ്സെടുത്തു. ഇബ്രാഹിം ഫൈസി പേരാല്‍ സ്വാഗതവും എ കെ സുലൈമാന്‍ മൗലവി നന്ദിയും പറഞ്ഞു.