SKSSF കാസര്‍ഗോഡ് ജില്ല ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു
കാസറകോട് : അര്‍ത്ഥപൂര്‍ണ സ്വാതന്ത്ര്യത്തിന് എന്ന വിഷയത്തെ കുറിച്ച് ആഗസ്റ്റ് 15 ന് SKSSF കാസറകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് പടന്നയില്‍ വെച്ച് ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു. പരിപാടി ജില്ലാ പ്രസിഡണ്ട് പി.കെ.താജുദ്ദീന്‍ ദാരിമി പടന്നയുടെ അധ്യക്ഷതയില്‍ സുന്നീ യുവജനസംഗം ജില്ലാ ഉപാധ്യക്ഷന്‍ ടി.കെ. പൂക്കോയ തങ്ങള്‍ ചന്തേര ഉല്‍ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ വിഷയം അവതരിപ്പിച്ചു. ഹാഷിം അരിയില്‍ മോഡറേറ്ററായിരുന്നു. കരിമ്പില്‍ കൃഷ്ണന്‍ (കോണ്‍ഗ്രസ്), പി.വി. മുഹമ്മദ് അസ്‌ലം (മുസ്ലീം ലീഗ്), കെ. മുരളി മാസ്റ്റര്‍ (സി.പി.എം) എന്നിവര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തു. ടി.കെ.സി.അബ്ദുല്‍ കാദര്‍ ഹാജി, എന്‍.പി.അബ്ദു റഹ്മാന്‍ മാസ്റ്റര്‍ , മുഹമ്മദലി മൗലവി പടന്ന, നാഫിഅ് അസ്അദി, സയിദ് ദാരിമി പടന്ന, സുബൈര്‍ ദാരിമി തുടങ്ങിയവര്‍ സംബന്ധിച്ചു.





