മക്ക : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി ഉസ്താദിന് SKIC മക്ക സെന്‍റര്‍ കമ്മിറ്റിയുടെ കീഴില്‍ സ്വീകരണം നല്‍കുന്നു. 19-09-2013 വ്യാഴാഴ്ച രാത്രി 11 മണിക്ക് മഅബ്ദ മിറ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ സമസ്തയുടെ മറ്റു നേതാക്കളായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ , ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, മുസ്തഫ ഹുദവി ആക്കോട് തുടങ്ങിയവര്‍ പങ്കെടുക്കും.




