Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ് കേശവിശദീകരണ സമ്മേളനം ഇന്ന് (വ്യാഴം)

കാസറകോട്: എസ്.കെ. എസ്.എസ്.എഫ്‌ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന ആനുകാലിക ചര്‍ച്ചാ വിഷയമായ വിവാദ കേശവിശദീകരണ സമ്മേളനം ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കും.അതിന്റെ പ്രധമ പരിപാടി ഇന്ന്  (വ്യാഴം) ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ കാസറകോട് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും. പരിപാടി എസ്.കെ.എസ്. എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. സമസത് ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹ്മദ് മുസ്ലിയാര്‍ അല്‍ അസ്ഹരി ഓര്‍ഗാനെറ്റ് ക്യാമ്പില്‍ സംബന്ധിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. സ്ഥാപക പ്രസിഡണ്ട് അഷ്‌റഫ് ഫൈസി കണ്ണാടി പറമ്പ്, എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. വിവാദ കേശവും ആനുകാലീകവും എന്ന വിഷയംഅവതരിപ്പിച്ച് എല്‍.സി.ഡി.ക്ലിപ്പിംഗ് സഹിതം മുജീബ് ഫൈസി പൂലോട് വിഷയാവതരണം നടത്തും. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സംസ്ഥാന ജില്ലാ നേതാക്കളും രാഷ്ട്രീയ സമൂഹിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. പരിപാടി വിജയിപ്പിക്കാന്‍ മേഖല-ക്ലസ്റ്റര്‍-ശാഖ കമ്മിറ്റികളോട് ജില്ലാപ്രസിഡണ്ട് പി.കെ.താജുദ്ദീന്‍ ദാരിമി പടന്ന,ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ ആഹ്വാനം ചെയ്തു.