കാസറകോട്: എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റിയുടെ മാസാന്തര സെക്രട്ടറിയേറ്റ് യോഗം സെപ്റ്റമ്പര്‍ 28 ന് ശനിയാഴ്ച്ച രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ വിദ്യാനഗര്‍ എസ്.വൈ.എസ്. സമ്മേളന സ്വാഗതസംഘം ഓഫീസില്‍ വെച്ച് ചേരും.മനുഷ്യജാലിക,ദ്വിമാസ കാമ്പയിന്‍,മേഖലാ സമ്മേളനങ്ങള്‍,ഉപസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ യോഗം ചര്‍ച്ച ചെയ്യും.മേഖലാ നിരീക്ഷകന്‍മാര്‍ നിരീക്ഷണ ചുമതലയുള്ള മേഖലയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് യോഗത്തില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം അറിയിച്ചു.





