Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ് കേശവിശദീകരണ സമ്മേളനം ആരംഭിച്ചു

കാസറകോട്:എസ്.കെ .എസ്.എസ്.എ ഫ്‌ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന ആനുകാലിക ചര്‍ച്ചാ വിഷയമായ വിവാദ കേശവിശദീകരണ സമ്മേളനം ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കാന്‍ എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. അതിന്റെ പ്രധമ പരിപാടി കാസറകോട് വെച്ച് എസ്.കെ. എസ്.എസ്.എഫ്. സ്ഥാപക പ്രസിഡണ്ട് അഷ്‌റഫ് ഫൈസി കണ്ണാടി പറമ്പ് ഉല്‍ഘാടനം ചെയ്തു. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവര്‍ മുഖ്യ പ്രഭാഷണവും വിവാദ കേശവും ആനുകാലീകവും എന്ന വിഷയംഅവതരിപ്പിച്ച് എല്‍.സി.ഡി. ക്ലിപ്പിംഗ് സഹിതം മുജീബ് ഫൈസി പൂലോട് വിഷയാവതരണവും നടത്തി.എസ്.കെ .എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. സമസ്ത ദക്ഷിണ കന്നട ജില്ലാ പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ പ്രാര്‍ത്ഥന നടത്തി.
സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖ അഹമ്മദ് മൗലവി,കെ.ടി.അബ്ദുല്ല ഫൈസി,അബ്ദുല്‍ സലാം ദാരിമി ആലംപാടി,അബ്ബാസ് ഫൈസി പുത്തിഗെ,ഇബ്രാഹിം മുസ്‌ല്യാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, പി.എസ്.ഇബ്രാഹിം ഫൈസി പള്ളങ്കോട്,ചെങ്കള അബ്ദുല്ല ഫൈസി,അബ്ദുല്‍ ഖാദര്‍ ഫൈസി ചെങ്കള,ചെര്‍ക്കള അഹമ്മദ് മുസ്‌ല്യാര്‍,അബൂഹന്നത്ത് കുഞ്ഞുമുഹമ്മദ് മൗലവി,ഇബ്രാഹിം ഫൈസി ജെഡിയാര്‍,എന്‍.പി.അബ്ദുല്‍ റഹ്മാന്‍,ഖത്തര്‍ അബ്ദുല്ല ഹാജി,ഹാഷിം ദാരിമി ദേലമ്പാടി,ബഷീര്‍ ദാരിമി തളങ്കര,സുഹൈര്‍ അസ്ഹരി പള്ളങ്കോട്,ഹാരിസ് ദാരിമി ബെദിര,സി.പി.മൊയ്തു മൗലവി ചെര്‍ക്കള,സലാം ഫൈസി പേരാല്‍,മുനീര്‍ ഫൈസി ഇടിയടുക്ക,ഹമീദ് ഫൈസി കൊല്ലമ്പാടി,സിദ്ദീഖ് അസ്ഹരി പാത്തൂര്‍,മഹ്മൂദ് ദേളി,ഷമീര്‍ മൗലവി കുന്നുങ്കൈ തുടങ്ങിയവര്‍ സംബന്ധിച്ചു.