മലപ്പുറം: സത്യം തുറന്ന് പറയാനും തങ്ങളുടെ പിന്നിലുള്ള അനുയായികളെ കബളിപ്പിക്കുന്നവരില്‍ നിന്ന് രക്ഷപ്പെടുത്താനും കാന്തപുരം വിഭാഗം തയ്യാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും സത്യത്തെ മറച്ചുവെക്കുന്ന നിലപാടില്‍ നിന്ന് ഇനിയെങ്കിലും പിന്മാറണമെന്നും സമസ്ത കേരള ഇസ്‌ലാമത വിദ്യാഭ്യാസ ബോരഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു.
ഭൗതിക താല്‍പര്യത്തോടെ കാന്തപുരം കേരളത്തില്‍ കൊണ്ടു വന്ന കേശം പ്രവാചകരുടെതല്ലെന്ന് കാന്താപുരം വിഭാഗത്തിലെ പ്രമുഖര്‍ക്കെല്ലാം ബോധ്യപ്പെട്ട സാഹചര്യത്തില്‍ സത്യം തുറന്ന് പറഞ്ഞ് വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇതിന്റെ പേരില്‍ നടത്തിയ കോടികളുടെ സാമ്പത്തിക വഞ്ചനയില്‍ സമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.
സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഹാജി.കെ മമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സി.എച്ച് ത്വയ്യിബ് ഫൈസി, സയ്യിദ് കെ.കെ.എസ് തങ്ങള്‍, കാടാമ്പുഴ സി. മൂസ ഹാജി, കാളാവ് പി. സൈതലവി മുസ്‌ലിയാര്‍, ടി.പി ഇപ്പ മുസ്‌ലിയാര്‍, കെ.എ റഹ്മാന്‍ ഫൈസി, ടി.പി സലീം എടക്കര പ്രസംഗിച്ചു.






