മലപ്പുറം : മര്‍ക്കസിലെ വ്യാജ മുടിയെ ചൊല്ലി തുടങ്ങിയ വിഭാഗീയ പ്രവര്‍ത്തനത്തില്‍ പൊന്മള സ്വന്തം ജില്ലയായ മലപ്പുറത്ത് പിടിമുറുക്കുന്നു. കാന്തപുരം വിഭാഗത്തിന്റെ വിദ്യാര്‍ഥി സംഘടനയുടെ ജില്ലാ വെബ്ബ് സൈറ്റില്‍ നിന്നും കാന്തപുരം വിഭാഗത്തിന്റെ വര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍ക്കേണ്ടെതില്ലെന്ന് പറഞ്ഞതായാണ് സൂചന. മര്‍ക്കസിലെ മുടിയെ തനിക്ക് വിശ്വാസം ഇല്ലെന്ന് മുന്‍പ് തന്നെ പൊന്മള സമ്മതിച്ചതാണ്. എന്നാല്‍ സംഘടനക്ക് ക്ഷീണം വരാതിരിക്കാന്‍ പൊതുപരിപാടികളില്‍ തന്റെ വിശ്വാസത്തിന് കോട്ടം വരാത്ത രീതിയില്‍ ഞങ്ങള്‍ ഓന്നാണെന്ന് പറയുമെങ്കിലും എസ്.എസ്.എഫിന്റെ നേതാക്കന്മാരെ സ്വാധീനിച്ച് എസ്.എസ്.എഫിനേയും എസ്.വൈ.എസിനേയും തന്റെ പരിധിയില്‍ കൊണ്ട് വരാനുള്ള ഉള്ളറ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ഇതിന്ന് മെങ്കൈയെടുക്കുന്നത് മലപ്പുറം ജില്ലാ കമ്മിറ്റിയാണെന്നണ് അറിയുന്നത്.





