Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

തസ്‌നീം ഏകദിന പഠനക്യാമ്പ് സമാപിച്ചു.

തിരൂരങ്ങാടി: എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിങ് തിരൂരങ്ങാടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച തസ്‌നീം ഏകദിന പഠനക്യാമ്പ് സമാപിച്ചു. ചേളാരി സമസ്താലയത്തില്‍ നടന്ന ക്യാമ്പ് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫാരിസ് തങ്ങള്‍ അധ്യക്ഷനായി. മുസ്തഫ ഫൈസി വടക്കുംമുറി, സിറാജ് ഹുദവി, മൊയ്തീന്‍ ഫൈസി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
ത്വലബാ വിങ് സംസ്ഥാന ജനറല്‍സെക്രട്ടറി സി.പി. ബാസിത് ചെമ്പ്ര, റാഷിദ് വി.ടി. വേങ്ങര, അനീസ് ഫൈസി മാവണ്ടിയൂര്‍, റാസി ബാഖവി ഉള്ളണം, നൗഷാദ് ചെട്ടിപ്പടി, ഹക്കീം മുട്ടിച്ചിറ, ഹുസൈന്‍ കടപ്പുറം, റഹീം പകര പ്രസംഗിച്ചു.