Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ് ക്യാമ്പയിന്‍ വിജയിപ്പിക്കും.

നീര്‍ച്ചാല്‍ :സുകൃതങ്ങളുടെ സമുദ്ധാരണത്തിന്ന് എന്ന പ്രമേയവുമായി സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒക്‌ടോബര്‍ മുപ്പത് വരെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സംഘടനാ ക്യാമ്പയിന്റെ ഭാഗമായി ക്ലസ്റ്റര്‍ തലത്തില്‍ സംഘടിപ്പിക്കേണ്ട മുഴുവന്‍ പരിപാടികളും പ്രാവര്‍ത്തികമാക്കാന്‍ നീര്‍ച്ചാല്‍ ക്ലസ്റ്റര്‍ എസ്.കെ.എസ്.എസ്.എഫ് ജനറല്‍ കൗണ്ടസില്‍ യോഗം തീരുമാനിച്ചു.ആലിക്കുഞ്ഞി ദാരിമി അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു.ഭാരവാഹികളായി സത്താര്‍ അസ്ഹരി കുഞ്ചാര്‍(പ്രസിഡണ്ട്),സുബൈര്‍ ഫൈസി അങ്കോല,തസ്ലീമുദ്ദീന്‍ നീര്‍ച്ചാല്‍,മുഹമ്മദ് ഹഫീസ് പി.എ.(വൈസ് പ്രസിഡണ്ട്),അസീസ് പാട്‌ലടുക്ക(ജനറല്‍ സെക്രട്ടറി),അഷ്‌റഫ് ഹുദവി(വര്‍ക്കിങ്ക് സെക്രട്ടറി),നിസാമുദ്ദീന്‍ ചിമ്മിനിയടുക്ക,സിനാന്‍ കുക്കംകൂടല്‍(സെക്രട്ടറി),സൂപിക്കുഞ്ഞി ബാപാലിപനം(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.