കാളികാവ്: എസ്.കെ.എസ്.എസ്.എഫ് മേഖലാ പ്രതിനിധി സംഗമം നടത്തി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് അമ്പലക്കടവ് ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ലാസെക്രട്ടറി വി.കെ. ഹാറൂണ്‍ റഷീദ് അധ്യക്ഷതവഹിച്ചു. സി.ഹംസ, ഫരീദ് റഹ്മാനി, എന്‍.കെ. റിഷാദ്, മുഹമ്മദലി, പുലത്ത് കുഞ്ഞാപ്പു, പി.നസറുള്ള പുല്ലങ്കോട്, ബദറുദുജ ഹുദവി തുടങ്ങിയവര്‍ പ്രസംഗിച്ചു. മദ്രസ പൊതുപരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്ക് ഉപഹാരം നല്‍കി.




