മലപ്പുറം: മലപ്പുറം മണ്ഡലം ജംഇയ്യത്തുല്‍ ഖുതബാഅ് കമ്മിറ്റി യോഗം പ്രസിഡന്റ് അബ്ദുറഹ്മാന്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. മണ്ഡലത്തിലെ മുഴുവന്‍ ഖത്തീബുമാരെ പങ്കെടുപ്പിച്ച് ബലി-പെരുന്നാള്‍ ഉള്ഹിയ്യത്ത് തുടങ്ങിയ കാലിക പ്രസക്തമായി വിഷയങ്ങളെ കുറിച്ച് പഠന ക്ലാസ് നടത്താന്‍ തീരുമാനിച്ചു. യോഗത്തില്‍ സി. യൂസുഫ് ഫൈസി, പി അബ്ദറഹിമാന്‍ മുസ്‌ലിയാര്‍, കെ.ടി മുഹമ്മദ് ബാഖവി, സൈതലവി ഫൈസി മീനാര്‍കുഴി, പി.കെ സിദ്ദീഖ് മുസ്‌ലിയാര്‍, ജഅ്ഫര്‍ ഫൈസി ഇരുമ്പുഴി, കെ.ടി അബ്ദുല്‍ മജീദ് ബഖവി, കെ.പി ഹൂസൈന്‍ മുസ്‌ലിയാര്‍, നിസാമുദ്ദീന്‍ മുസ്‌ലിയാര്‍, മുഹമ്മദ് അലി ദാരിമി, ഇസ്മാഈല്‍ ഫൈസി, അസീസ് ദാരിമി എന്നിവര്‍ പങ്കെടുത്തു




