മലപ്പുറം:സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റായിരുന്ന കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ മഹല്ലുകളില്‍ അനുസ്മരണവും പ്രത്യേക പ്രാര്‍ഥനയും നടന്നു.
കാളമ്പാടി ജുമാമസ്ജിദില്‍ ഖത്മുല്‍ ഖുര്‍ആനും പ്രാര്‍ഥനയും മഖ്ബറ സിയാറത്തും നടന്നു.
അനുസ്മരണ സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം ഇപ്പ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. സയ്യിദ് ഒ.എം.എസ്. തങ്ങള്‍ അധ്യക്ഷതവഹിച്ചു. സുലൈമാന്‍ ഫൈസി ചുങ്കത്തറ അനുസ്മരണ പ്രഭാഷണം നടത്തി.




