Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

SKSSF കാസര്‍ഗോഡ് ജില്ലാ ത്വലബാ മീറ്റും തജ്‌രിബ പ്രഖ്യാപനവും 26 ന്

കാസറഗോഡ് : SKSSF സംസ്ഥാന കമ്മിറ്റിയുടെ കീഴല്‍ പ്രവര്‍ത്തിക്കുന്ന ദര്‍സ് അറബിക് കോളേജ് അനുബന്ധ സംഘടനയായ ത്വലബ വിംഗ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ത്വലബ മീറ്റും തജ്‌രിബ പ്രഖ്യാപനവും 26 ന് 3 മണിക്ക് കാസറഗോഡ് വിദ്യാനഗര്‍ SYS ഓഫീസില്‍ നടത്തപ്പെടുന്നു. സയ്യിദ് ഹാദി തങ്ങള്‍ ദുആ നിര്‍വ്വഹിക്കും. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 
ത്വലബ കാസറഗോഡ് ജില്ലാ പ്രസിഡന്റ് അഫ്‌സല്‍ പടന്ന അദ്ധ്യക്ഷത വഹിക്കും. ത്വലബ വിംഗ് സംസ്ഥാന കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് റിയാസ് പാപ്ലശ്ശേരി തജ്‌രിബ പ്രഖ്യാപനം നടത്തും. യു ബശീര്‍ സാഹിബ് ഉളിയത്തടുക്ക സര്‍ട്ട് ഫിക്കറ്റ് വിതരണം ചെയ്യും. 
താജുദ്ദീന്‍ ദാരിമി പടന്ന, റശീദ് ബെളിഞ്ചം, കെടി അബ്ദുല്ല ഫൈസി, അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ , കെ സി അബൂബക്കര്‍ ബാഖവി, ബശീര്‍ ഫൈസി, നൗഫല്‍ ഹുദവി കൊടുവള്ളി, അഷ്‌റഫ് മിസ്ബാഹി, മുസ്താഖ് ദാരിമി, മോയിന്‍ ഹുദവി മലയമ്മ, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, അബ്ദുല്‍ ഹമീദ് മദനി, എം.പി സഅദി, സിദ്ദീഖ് നദ്‌വി ചേരൂര്‍ , അബ്ദുസ്സലാം വാഫി, ഖാലിദ് ബാഖവി, നസ്വിഹ് ദാരിമി, സുബൈര്‍ ദാരിമി, അബ്ദുല്‍ ഖാദര്‍ ഫൈസി, ബശീര്‍ ഫൈസി, അബ്ദുസ്സലാം ഫൈസി, ഇബ്രാഹീം ഫൈസി ജെഡിയാര്‍ , അബൂബക്കര്‍ സാലൂദ് നിസാമി, സിദ്ദീഖ് മണിയൂര്‍ , ഹരിസ് ഗാളിമുകം എന്നിവര്‍ സംബന്ധിക്കും.