കോഴിക്കോട് : 'സുകൃതങ്ങളുടെ സമുദ്ധരണത്തിന്' എന്ന പ്രമേയവുമായിSKSSF സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന പ്രചാരണത്തിന് . വൈകീട്ട് 3 മണിക്ക് ഗുജറാത്തി ഹാളില് നടന്ന ഉത്ഘാടന സമ്മേളനത്തില്‍ തുടക്കമായി . സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള് അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള് ഉത്ഘാടനം നിര്വഹിച്ചു. നാസര്‍ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. 2 മാസം നീണ്ടുനില്ക്കുന്ന കാമ്പയിന്റെ ഭാഗമായി സെമിനാറുകള്, മേഖലാ റാലികള് , പഠന ക്യാമ്പുകള് , ഡോക്യുമെന്ററി പ്രദര്ശനം തുടങ്ങി വിവിധ പരിപാടിയില് നടക്കും.






