അബു ദാബി : മൂന്നു നൂറ്റാണ്ടുകള്ക്ക് മുമ്പ് മലയാളക്കരയുടെ മതേതരത്വവും സാഹോദര്യവും ദേശ സ്നേഹവും കാത്തു സൂക്ഷിക്കുന്നതിന്റെ പേരില് തങ്ങളുടെ ജീവന് പോലും ബാലിനല്കി അല്ലാഹുവിന്റെ മാര്ഗത്തില് രക്ത സാക്ഷിത്വം വരിച്ച മലയാളത്തിന്റെ, കേരള മുസ്ലിംകളുടെ ധീര യോധാക്കളായ ഓമാനൂര് ശുഹദാക്കളുടെ ധീര ചരിത്ര സ്മരണ പുതുക്കുന്നതിന്നായി അബു ദാബി മലപ്പുറം ജില്ല SKSSF നടത്തുന്ന ഈ ആണ്ടു നേര്ച്ച ഒക്ടോബര്‍ 11 വെള്ളിയാഴ്ച ഇഷ നിസ്കര നന്തരം തുടക്കം കുറിക്കും. മിക്കവര്ക്കും ഈ ചരിത്രം അറിയില്ലെന്നത് കൊണ്ടുതന്നെ പ്രത്യേക ചരിത്ര വിശദീകരണവും ചടങ്ങും തയ്യാര് ചെയ്തിട്ടുണ്ട്. മഹാന്മാരുടെ പേരിലുള്ള പ്രത്യേക മൗലിദിന്നു ശേഷം ദിക്ര് മജ്ളിസും ദുഅ മജലിസും അന്ന ദാനവും ഉണ്ടാവുന്നതാണ്.





