Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മെഹ്ഫിലെ ഈദ് ക്യാമ്പയിന്‍ ഇന്ന് ഉദ്ഘാടനം.

പാലക്കുന്ന് : എസ്.കെ.എസ്.എസ്.എഫ് കോട്ടിക്കുളം ശാഖ സംഘടിപ്പിക്കുന്ന ബലിപെരുന്നാള്‍ ക്യാമ്പയിന്‍ മെഹ്ഫിലെ ഈദിന് ഇന്ന് തുടക്കമാവും. സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഷാഹുല്‍ ഹമീദ് ദാരിമി പതാക ഉയര്‍ത്തും. സിദ്ദീഖ് ദാരിമി പടന്നോട്ട്, ഹമീദ് ഹാജി, വി.പി മുഹമ്മദ് മൗലവി, റശീദ് മാസ്റ്റര്‍ ബെളിഞ്ചം , താജുദ്ദീന്‍ ദാരിമി പടന്ന പങ്കെടുക്കും. ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്ന ഗൃഹ സമ്പര്‍ക്ക പരിപാടിക്കും ലഘു ലേഖ വിതരണത്തിനും ഇന്നലെ തുടക്കമായി. ലഘു ലേഖ പ്രകാശനം അബ്ദുല്‍ കരീം ബാഖവി നിര്‍വഹിച്ചു. പഠന ക്യാമ്പ്, യുവജനക്യാമ്പ്, കഥാ പ്രസംഗം തുടങ്ങിയ പരിപാടികള്‍ പത്ത് ദിവസത്തെ ക്യാമ്പയിനിന്റെ ഭാഗമായി നടക്കും.