Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

വിവാഹപ്രായം ഓപ്പണ്‍ഫോറം ഇന്ന് (2-10-2013)

മലപ്പുറം: 'വിവാഹപ്രായം നിര്‍ണയി ക്കേണ്ടതാര്..?' എന്ന വിഷ യത്തില്‍ എസ് കെ  എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (ബുധന്‍)മലപ്പുറത്ത് ഓപ്പണ്‍ഫോറം നടക്കും. വൈകീട്ട് 3 മണിക്ക് മലപ്പുറം കോട്ടപ്പടി ബസ്റ്റാന്റ് ഓഡിറ്റോറിയത്തില്‍നടക്കുന്ന പരിപാടി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. അഡ്വ.എ സജ്ജാദ,് സി. ഹംസ, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ് ഫൈസി, നൗഷാദ് മണ്ണിശ്ശേരി പ്രസംഗിക്കും. ശ്രോതാക്കള്‍ക്ക് പരിപാടിയില്‍ സംശയ നിവാരണത്തിന് അവസരമൊരുക്കും.