കാസര്‍കോട്: ''സ്വപ്ന തലമുറയ്ക്കായുള്ള പോരാട്ടം'' എന്നപ്രമേയവുമായി എസ്.കെ.എസ്. എസ്.എഫ് കാമ്പസ് വിംഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പസ് കോള്‍ ജില്ലാ സമ്മേളനം ഇന്ന് (ബുധന്‍) രാവിലെ 9.30 ന് വിദ്യാനഗറിലുള്ള എസ്.വൈ.എസ്.സമ്മേളന സ്വാഗത സംഗം ഓഫീസ് ഹാളില്‍ സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹ്മദ് മുസ്ലിയാര്‍ അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്യും.ജില്ലാ ചെയര്‍മാന്‍ സയ്യിദ് സവാദ് തങ്ങള്‍ അധ്യക്ഷത വഹിക്കും.എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന,ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം,കാമ്പസ് വിംഗ് ജില്ലാനിരീക്ഷകന്‍ മുനീര്‍ ഫൈസി ഇടിയടുക്ക തുടങ്ങിയവര്‍ സംബന്ധിക്കും.'എക്‌സ്‌പ്ലോര്‍ ദി ക്രിയേറ്റിവിറ്റി' എന്ന വിഷയത്തില്‍ ഹനീഫ് ദേലംപാടിയും 'സയന്‍സ് & ഇസ്‌ലാം' എന്ന വിഷയത്തില്‍ റഷീദ് ബാഖവിയും സെഷനുകള്‍ കൈകാര്യംചെയ്യും. എസ്.കെ.എസ്.എസ്.എഫ് കാമ്പസ് വിംഗ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ കയ്യൂം കടമ്പോഡ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പ്രസ്തുത പരിപാടിയില്‍ ജില്ലയിലെ ഓരോ മേഖലകളില്‍ നിന്നും പതിനഞ്ചില്‍ കുറയാത്ത വിദ്യാര്‍ത്ഥികളെ സംബന്ധിപ്പിക്കാന്‍ കാമ്പസ് വിംഗ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.





