Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മദ്രസ തീ വെച്ച സംഭവം കുറ്റവാളികളെ ഉടന്‍ പിടി കൂടണം: സമസ്ത

മലപ്പുറം : സമ്‌സത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ 267-ാം നമ്പറായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന തളിപ്പറമ്പ്, ഓണപ്പറമ്പ് - കൊട്ടില നൂറുല്‍ ഇസ്‌ലാം മദ്രസ തീ വെച്ചു നശിപ്പിച്ച സംഭവത്തില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ , ജന:സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ എന്നിവര്‍ ശക്തമായി പ്രതിഷേധിച്ചു. മദ്രസ കെട്ടിടവും വിലപിടിപ്പുള്ള രേഖകളും ലൈബ്രറിയും വിശുദ്ധ ഖുര്‍ആനുമടക്കം തീയിട്ട് നശിപ്പിച്ച അക്രമകാരികളെ എത്രയും പെട്ടൊന്ന് പിടികൂടണമെന്നും മാതൃകപരമായി ശിക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കിരാത നടപടി ചെയ്തവരെ ഉടൻ നിയമത്തിന്റെ മുന്നിലെത്തിക്കണം: സമസ്ത ജില്ലാ നേതാക്കള്‍
കണ്ണൂര്‍: കൊട്ടില -ഓണപ്പറമ്പില്‍ മദ്രസ തീവെച്ച് നശിപ്പിച്ച കാന്തപുരം വിഭാഗത്തിന്റെ മൃഗീയ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത കിരാത നടപടി ചെയ്തവരെ നിഷ്പക്ഷ അന്വേഷണം നടത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് സമസ്ത ജില്ലാ നേതാക്കളായ പി.കെ.പി.അബ്ദുല്‍ സലാം മുസ്‌ലിയാര്‍, മാണിയൂര്‍ അഹ്മ്മദ് മുസ്‌ലിയാര്‍, ഹാശിംകുഞ്ഞി തങ്ങള്‍, പി.പി.ഉമര്‍ മുസ്‌ല്യാര്‍, മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി എന്നിവര്‍ പ്രസ്താവിച്ചു. 
സുന്നി മഹല്ല്‌ ഫെഡറേഷന്‍ 
ജില്ലയില്‍ മത സ്ഥാപനങ്ങള്‍ക്ക്‌ നേരെ വിഘടിത വിഭാഗം നടത്തുന്ന കൈയ്യേറ്റം നിയന്ത്രിക്കുന്നതില്‍ ഭരണകൂടവും നിയമപാലകരും ജാഗ്രത കാണിക്കണമെന്ന്‌ സുന്നി മഹല്ല്‌ ഫെഡറേഷന്‍(എസ്‌.എം.എഫ്‌) ജില്ലാ ജന.സെക്രട്ടറി പി.ടി മുഹമ്മദ്‌ മാസ്റ്റര്‍ മുഖ്യമന്ത്രിക്കും അഭ്യന്തര മന്ത്രിക്കും അയച്ച ഫാക്‌സ്‌ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. തീവെച്ചു നശിപ്പിച്ച മദ്രസ്സ കെട്ടിടം നേതാക്കളായ പി.ടി മുഹമ്മദ്‌ മാസ്റ്റര്‍, എസ്‌.കെ.ഹംസ ഹാജി, കെ.പി.പി തങ്ങള്‍, സി.മുഹമ്മദ്‌ കുഞ്ഞിഹാജി എന്നിവര്‍ സന്ദര്‍ശിച്ചു.
എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ് 
കൊട്ടില ഓണപ്പറമ്പ് സംഭവത്തില്‍ എസ്.വൈ.എസ് ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. മലയമ്മ അബൂബക്കര്‍ ബാഖവി, അഹ്മദ് തേര്‍ളായി, പി.എ.മുഹമ്മദ് കുഞ്ഞി, സത്തര്‍ വളക്കൈ, മുനീര്‍ ദാരിമി, ഉമര്‍ നദ്‌വി, അബ്ദുല്‍ ബാഖി, മൊയ്തു മക്കിയാട് പ്രസംഗിച്ചു. സംഭവത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അബ്ദുസലാം ദാരിമി കിണവക്കല്‍, ലത്തീഫ് പന്നിയൂര്‍, ബഷീര്‍ അസ്അദി എന്നിവര്‍ പ്രതിഷേധിച്ചു.