Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ്. സുകൃത സംഗമം

മലപ്പുറം: എസ്.കെ. എസ്.എസ്.എഫ്. ദൈ്വമാസ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ 35 മേഖലകളിലെ സുകൃത സംഗമങ്ങള്‍ പൂര്‍ത്തിയായി. മനുഷ്യത്വവും കാരുണ്യവും അന്യം നിന്നുപോയ സമകാലിക മാനവികതയ്ക്ക് തിരുത്ത് നല്‍കുന്നതോടൊപ്പം വിശ്വാസ ചൂഷണത്തില്‍ നിന്ന് വിശ്വാസികളെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം നടത്തുന്നത്. പുത്തനത്താണി മേഖല സമ്മേളനം സയ്യിദ് കെ.കെ.എസ്. തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നാസര്‍ ഫൈസി കൂടത്തായി, ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍, വി.കെ. ഹാറൂണ്‍ റഷീദ്, എ.കെ. റഫീഖ് എന്നിവര്‍ പ്രസംഗിച്ചു.