Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

വിവാദ കേശവിശദീകരണ സമ്മേളനം ബദിയടുക്കയില്‍ സമാപിച്ചു.

ബദിയടുക്ക: എസ്.കെ. എസ്.എസ്.എഫ്‌ സംസ്ഥാന വ്യാപകമായി  സംഘടിപ്പിച്ചു വരുന്ന ആനുകാലിക ചര്‍ച്ചാ വിഷയമായ വിവാദ കേശവിശദീകരണ സമ്മേളനം ബദിയടുക്ക അപ്പര്‍ ബസാറിലെ ഗുരുസദനം ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം ഖാസി ടി.കെ.ബാവ മുസ്ലിയാര്‍ നഗറില്‍ വെച്ച് സമാപിച്ചു.സമ്മേളനം മറുവിഭാഗത്തില്‍ നിന്ന് സമസ്തയിലേക്ക് വന്ന പ്രമുഖ പണ്ഡിതനും കാന്തപുരത്തിന്റെ മരുമകനുമായ കാന്തപുരം അബ്ദുല്‍ ബാരി ബാഖവി ഉല്‍ഘാടനം ചെയ്തു. വ്യാജകേശം നിഗൂഢതകള്‍ പുറത്ത് എന്ന വിഷയം എസ്.കെ. എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറി മുസ്തഫ അഷ്‌റഫി കക്കുംപടി എല്‍.സി.ഡി.ക്ലിപ്പിംഗ് സഹിതം അവതരിപ്പിച്ചു.സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാന സെക്രട്ടറി എം.എ.കാസിം മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി.
മേഖലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പൈക്ക അധ്യക്ഷത വഹിച്ചു.സയ്യിദ് ഹാദി തങ്ങള്‍,എസ്.കെ. എസ്.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം,വര്‍ക്കിംഗ് സെക്രട്ടറി സുഹൈര്‍ അസ്ഹരി പള്ളങ്കോട്,വൈസ് പ്രസിഡണ്ട് സി.പി.മൊയ്തു മൗലവി ചെര്‍ക്കള,സെക്രട്ടറി മുനീര്‍ ഫൈസി ഇടിയടുക്ക,സംസ്ഥാന കൗണ്‍സിലര്‍ ആലിക്കുഞ്ഞി ദാരിമി, എസ്.പി.സലാഹുദ്ദീന്‍, സിദ്ദീഖ് ബെളിഞ്ചം, കെ.എസ്.റസാഖ് ദാരിമി, ആദം ദാരിമി നാരമ്പാടി, മൂസ മൗലവി ഉമ്പ്രങ്കള, ഹനീഫ് കുമ്പടാജ, സുബൈര്‍ ഫൈസി അങ്കോല,ഹമീദ് അര്‍ഷദി ഉക്കിനടുക്ക,ബഷീര്‍ മൗലവി കുമ്പടാജ,റസാഖ് അര്‍ഷദി,അബ്ദുല്ല ഫൈസി കുഞ്ചാര്‍,ശരീഫ് ഹനീഫി ചെര്‍ളട്ക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.