Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മദ്രസ കെട്ടിടം സമൂഹവിരുദ്ധര്‍ തകര്‍ത്തു.

വാഴക്കാട്: മുണ്ടുമുഴിയില്‍ പ്രവര്‍ത്തിക്കുന്ന അല്‍മദ്രസത്തുല്‍ ഇസ്‌ലാമിയ കെട്ടിടം സമൂഹവിരുദ്ധര്‍ തകര്‍ത്തു. വെള്ളിയാഴ്ച രാത്രി 7.30-ഓടെയാണ് സമൂഹവിരുദ്ധര്‍ മദ്രസ അടിച്ചുതകര്‍ത്തത്. മദ്രസയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് വഖഫ്‌ബോര്‍ഡില്‍ കേസ് നിലവിലുണ്ട്. സമൂഹവിരുദ്ധരുടെ ആക്രമണത്തില്‍ മദ്രസയുടെ കഴുക്കോല്‍, പട്ടിക, ഒരുഭാഗം ചുമര്, ബെഞ്ച് എന്നിവ തകര്‍ന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വാഴക്കാട്, കരിപ്പൂര്‍, കൊണ്ടോട്ടി സ്റ്റേഷനുകളിലെ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്