വളാഞ്ചേരി : സമന്വയം അറിവിന്റെ ആഴത്തിന് എന്ന പ്രമേയത്തില്‍ സംസ്ഥാനത്തെ വാഫി കൂട്ടായ്മയായ WAFY STUDENTS FEDERATION സംഘടിപ്പിക്കുന്ന ആറാമത് സംസ്ഥാന വാഫി കലോല്‍സവവും മൂന്നാമത് വഫിയ്യ കലോല്‍സവവും നവംബര്‍ 2 ,3 തിയ്യതികളില്‍ വളാഞ്ചേരി മര്‍കസില്‍ നടക്കും. അറബി, ഇംഗ്ലീഷ് , ഉറുദു , മലയാളം ഭാഷകളിലായി 144 ഇനങ്ങളിലായി 3200 കലാപ്രതിഭകള്‍ മാറ്റുരക്കുന്നു .
രണ്ടിന് ശനിയാഴ്ച 11 മണിക്ക് നടക്കുന്ന സേവന ബോധനം സെഷന്‍ സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ കോട്ടുമല ടി എം ബാപ്പു മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ ജയകുമാര്‍ വിഷിഷ്ടാതിതിയായിരിക്കും . കെ എം ഷാജി എം എല്‍ എ മുഖ്യപ്രഭാഷണം നടത്തും . കെ എം അബ്ദുല്‍ ഗഫൂര്‍ , മുഹമ്മദ് യൂനുസ് ടി കെ എന്നിവര്‍ വിഷയമാവതരിപ്പിക്കും .
വാഫി വിദ്ധ്യാര്തികള്‍ അണി നിരക്കുന്ന ക്യു ഫോര്‍ ടുമാറോ വാഫി കലോല്‍സവതിന്റെ മുഖ്യ ആകര്‍ഷകമാണ് . സമന്വയ വിദ്യാഭ്യാസം മുന്നോട്ടു വെക്കുന്ന ചിന്തകളും അന്വേഷണങ്ങളും കൈ മാറുന്ന ഈ സെഷന്‍ സി ഐ സി കോര്‍ഡിനേറ്റര്‍ പ്രൊഫ . അബ്ദുല്‍ ഹകീം ഫൈസി അദൃശേരി നേതൃത്വം നല്കും .
ഒരിടത്ത് ജുമുഅ പലപ്രാവശ്യം എന്ന വിഷയത്തിലെ ഫിഖ്‌ഹ് സെമിനാര്‍ ശ്രദ്ധേയമായ കര്‍മ്മ ശാസ്ത്ര ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ വാഫി ഫിഖ്‌ഹ് കൌണ്‍സിലും വിധ്യാര്തികളും അവതരിപ്പിക്കും .
വാഫി സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിധ്യാര്‍തികളുടെ പ്രാദേശിക കൂട്ടായ്മയായ വാഫി ഓര്‍ബിറ്റ് അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും . ദഅവ വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന കര്‍മ്മ പദ്ധതികള്‍ സിദ്ധീകുല്‍ അക്ബര്‍ വാഫി അവതരിപ്പിക്കും .
ഞായറാഴ്ച 10 മണിക്ക് നടക്കുന്ന വാഫി വഫിയ്യ വിധ്യാര്‍തികളും രക്ഷിതാക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന കുടുംബ സംഗമം സൈദ് മുഹമ്മദ് നിസാമി ഉദ്ഘാടനം ചെയ്യും . അബ്ദുസ്സമദ് പൂക്കോട്ടുര്‍ , അഹമ്മദ് വാഫി കക്കാട് എന്നിവര്‍ വിഷയമവതരിപ്പിക്കും. ശൈഖുനാ ഹൈദ്രോസ് മുസ്ലിയാര്‍ ചെറുവാളൂര്‍ , അബ്ദുല്‍ ഹകീം ഫൈസി അദൃശ്ശേരി , അലി ഫൈസി തൂത , ഇബ്രാഹിം ഫൈസി റിപ്പന്‍ , അബ്ദുല്‍ ലത്തീഫ് ഫൈസി പാതിരമണ്ണ , അസീസ് ഹാജി പുത്തന്‍ചിറ , ഹാരിസ് ബാഖവി കമ്പളക്കാട് , എന്നിവര്‍ സംബന്ധിക്കും .
സമസ്ത പ്രസിഡന്റ് ആനക്കര കോയക്കുട്ടി മുസ്ലിയാരുടെ പ്രാര്‍ഥനയോടെ തുടക്കം കുറിക്കുന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും . മര്‍കസ് ജനറല്‍ സെക്രടറി ശൈഖുനാ അദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും . ഇ ടി മുഹമ്മദ് ബഷീര്‍ എം പി, കാലിക്കറ്റ് യുനിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ അബ്ദുസ്സലാം എന്നിവര്‍ വിശിഷ്ടാധിതികളായിരിക്കും. വാഫി പരീക്ഷാ ബോര്‍ഡ് കന്ട്രോലര്‍ ശൈഖുനാ പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍ സമാപന സന്ദേശം നല്‍കും . സി മമ്മുട്ടി എം എല്‍ എ ട്രോഫികള്‍ വിതരണം ചെയ്യും





