Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സമസ്ത: അടിയന്തിര നേതൃസംഗമം

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്, ഇഖ്‌റഅ് പബ്ലിക്കേഷന്‍സ് എന്നിവയുടെ നിര്‍വ്വാഹക സമിതി, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍, സുന്നി യുവജന സംഘം, സുന്നി മഹല്ല് ഫെഡറേഷന്‍, എസ്.കെ.എസ്.എസ്.എഫ്, സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍, സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍, ജംഇയ്യത്തുല്‍ മുഫത്തിശീന്‍, സമസ്ത കേരള മുസ്‌ലിം എംപ്ലോയീസ് അസോസിയേഷന്‍, സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന ഭാരവാഹികള്‍, കണ്‍ട്രോള്‍ബോര്‍ഡ്, ആക്ടീവ് ബോര്‍ഡ് അംഗങ്ങള്‍, പ്രൊജക്ട് ഓഫീസര്‍മാര്‍ എന്നിവരുടെ അടിയന്തിര മീറ്റിംഗ് കോഴിക്കോട് ഹോട്ടല്‍ ഹൈസണ്‍ ഓഡിറ്റോറിയത്തില്‍ 2013 നവംബര്‍ 1ന് വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ചേരുന്നതാണ്. കാലികവിഷയങ്ങള്‍ ഉള്‍പ്പെടെ സമസ്തയുടെ ''സുപ്രധാന'' വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുന്ന യോഗത്തില്‍ സമസ്തയുടെ പ്രമുഖ നേതാക്കള്‍ സംബന്ധിക്കുമെന്ന് ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അറിയിച്ചു.