Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മൊന്തോമ്മല്‍ ജുമാ മസ്ജിദ് ഉദ്ഘാടനം നാളെ

കക്കട്ടില്‍: പുതുക്കിപ്പണിത തിനൂര്‍-മോന്തോമ്മല്‍ ജുമാ മസ്ജിദ് വ്യാഴാഴ്ച അസര്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി മഞ്ഞളാംകുഴി അലി, സമസ്ത വൈസ് പ്രസിഡന്റ് എം.ടി. അബ്ദുല്ല മുസ്‌ല്യാര്‍, ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പുമുസ്‌ല്യാര്‍ എന്നിവര്‍ പങ്കെടുക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി ബുധനാഴ്ച പ്രവാസി സംഗമം, മഹല്ല് സംഗമം, ദിഖ്‌റ് ദു അ മജ്‌ലിസ് എന്നിവയും നടക്കും. പത്രസമ്മേളനത്തില്‍ ടി.പി. ഹാഷിം, ഹാരിസ് റഹ്മാനി, ഷരീഫ് നരിപ്പറ്റ, കൊറ്റോത്ത് അമ്മത് മുസ്‌ല്യാര്‍ എന്നിവര്‍ പങ്കെടുത്തു.