Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഹജ്ജ് ക്യാമ്പിന് ഇന്ന് സമാപനം

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ്ക്യാമ്പ് ബുധനാഴ്ച സമാപിക്കും. അവസാന ഹജ്ജ്‌വിമാനം രാവിലെ 9.05ന് 286 തീര്‍ഥാടകരുമായി യാത്രയാകും. 8531 തീര്‍ഥാടകര്‍ ഇതിനകം ഹജ്ജിന് പുറപ്പെട്ടിട്ടുണ്ട്. ക്യാമ്പ് സമാപിക്കുന്നതോടെ 8817 തീര്‍ഥാടകര്‍ മക്കയിലെത്തും. ഇതില്‍ അഞ്ച് കുട്ടികളും ഉള്‍പ്പെടും. ചൊവ്വാഴ്ച 561 പേരാണ് മക്കയിലേക്ക് തിരിച്ചത്. 9.05ന് പുറപ്പെട്ട ആദ്യവിമാനത്തില്‍ ലക്ഷദ്വീപില്‍ നിന്നുള്ള 266 തീര്‍ഥാടകര്‍ പോയി. 138 പുരുഷന്മാരും 128 വനിതകളുമാണ് വിമാനത്തിലുണ്ടായിരുന്നത്. 
294 മുതിര്‍ന്നവരും ഒരു കുട്ടിയുമടക്കം 295 പേരാണ് വൈകിട്ട് യാത്ര തിരിച്ചത്. 132 പുരുഷന്മാരും 162 വനിതകളുമാണ് വൈകിട്ട് പുറപ്പെട്ടത്. ഇവരില്‍ 48 പേര്‍ ലക്ഷദ്വീപില്‍ നിന്നുള്ളവരും 58 പേര്‍ മാഹിയില്‍ നിന്നുള്ളവരുമാണ്. മാഹിയില്‍ നിന്ന് 26 പുരുഷന്മാരും 32 വനിതകളും ഹജ്ജിന് പുറപ്പെട്ടു. ചൊവ്വാഴ്ച പ്രാര്‍ഥനയ്ക്ക് ഹംസക്കുട്ടി മുസ്‌ലിയാര്‍ ആദ്രശ്ശേരി നേതൃത്വം നല്‍കി. എം.എല്‍.എമാരായ വി.എം. ഉമ്മര്‍, പി.ബി. അബ്ദുള്‍റസാഖ് എന്നിവര്‍ ഹജ്ജ് ക്യാമ്പ് സന്ദര്‍ശിച്ചു.