ബദിയടുക്ക: എസ്.കെ.എസ്.എസ്.എഫ്‌സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന ആനുകാലിക ചര്‍ച്ചാ വിഷയമായ വിവാദ കേശവിശദീകരണ സമ്മേളനം ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്നു.പ്രസ്തുത പരിപാടിയുടെ ബദിയടുക്ക മേഖലാ വിവാദ കേശവിശദീകരണ സമ്മേളനം നാളെ(ശനിയാഴ്ച്ച)വൈകുന്നേരം 4.30ന് ബദിയടുക്ക അപ്പര്‍ ബസാറിലെ ഗുരുസദനം ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം ഖാസി ടി.കെ.ബാവ മുസ്ലിയാര്‍ നഗറില്‍ വെച്ച് സംഘടിപ്പിക്കും.സമ്മേളനത്തില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.എ.കാസിം മുസ്ലിയാര്‍ക്ക് പരിപാടിയില്‍ സ്വീകരണം നല്‍കും.
യോഗം മേഖലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പൈക്ക യുടെ അധ്യക്ഷതയില്‍ പ്രമുഖ പണ്ഡിതന്‍ കാന്തപുരം അബ്ദുല്‍ ബാരി ബാഖവി ഉല്‍ഘാടനം ചെയ്യും.വ്യാജകേശം നിഗൂഢതകള്‍ പുറത്ത് എന്ന വിഷയം മുസ്തഫ അഷ്‌റഫി കക്കുംപടി എല്‍.സി.ഡി.ക്ലിപ്പിംഗ് സഹിതം അവതരിപ്പിക്കും.പി.ബി.അബ്ദു റസാഖ് എം.എല്‍.എ., എസ്.കെ. എസ്.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം,സെക്രട്ടറി മുനീര്‍ ഫൈസി ഇടിയടുക്ക,സംസ്ഥാന കൗണ്‍സിലര്‍ ആലിക്കുഞ്ഞി ദാരിമി, സിദ്ദീഖ് ബെളിഞ്ചം തുടങ്ങിയവര്‍ സംസാരിക്കും.




