Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ആത്മീയതയുടെ കള്ള നാണയങ്ങളാണ് എതിര്‍ക്കപ്പെടേണ്ടത്- സ്വാദിഖലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി: ആത്മീയതെ അന്ധമായി വിമര്‍ശിക്കുന്നതിന് പകരം അതിലെ കള്ള നാണയങ്ങളാണ് എതിര്‍ക്കപ്പെ ടേണ്ടതെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. സി.എച്ച് ഐദ്രോസ് മുസ്‌ലിയാരുടെ ദേഹവിയോഗത്തിന്റെ 20 ാം ആണ്ടിനോടനുബന്ധിച്ച് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി യൂനിയന്‍ ഹാദിയ സംഘടിപ്പിച്ച തസ്വവ്വുഫ് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
പ്രശ്‌നകലുഷിതമായ വര്‍ത്തമാന സാഹചര്യത്തില്‍ ആത്മീയ സാഫല്യത്തിന് വേണ്ട മാര്‍ഗങ്ങളാണ് മനുഷ്യര്‍ തേടികൊണ്ടിരിക്കുന്നത്. പ്രാപഞ്ചിക പ്രതിഭാസങ്ങളെ പഠനവി ധേയമാക്കുന്നതിലൂടെ യഥാര്‍ത്ഥ ദൈവികത യിലേക്കെത്തണമെന്നും അത്തരം രീതിയിലുള്ള ദൈവിക ചിന്തകളില്ലാത്തതാണ് ലോകത്ത് ആള്‍ദൈവങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.
തസ്വവ്വുഫിന്റെ പ്രാമാണികത എന്ന വിഷയത്തില്‍ കക്കാട് മുഹമ്മദ് ഫൈസിയും തസ്വവ്വുഫിന്റെ സങ്കേതങ്ങളെക്കുറിച്ച് അഹമദ് കുട്ടി ശിവപുരവും അനുരാഗത്തിന്റെ സൂഫി സ്പര്‍ശം എന്ന വിഷയത്തില്‍ സി. ഹംസ സാഹിബും സംസാരിച്ചു. ശറഫുദ്ധീന്‍ ഹുദവി ആനമങ്ങാട് സി.എച്ച് ഐദ്രോസ് മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി മോഡറേറ്ററായിരുന്നു.
അസ്ര്‍ നമസ്‌കാരാനന്തരം നടന്ന ദുആ മജ്‌ലിസിന് സമസ്ത പ്രസിഡന്റ് സി. കോയക്കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു.ശാഫി ഹാജി ചെമ്മാട്, ഡോ.യു.വി.കെ മുഹമ്മദ്, കാളാവ് സൈദലവി മുസ്‌ലിയാര്‍,കെ.സി മുഹമ്മദ് ബാഖവി കീഴ്‌ശ്ശേരി, സി. യൂസുഫ് ഫൈസി മേല്‍മുറി, സയ്യിദ് ഫൈസല്‍ ഹുദവി തളിപ്പറമ്പ്. സി.എച്ച് ശരീഫ് ഹുദവി ചെമ്മാട്, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.