വെളിയങ്കോട്: സ്വാതന്ത്ര്യസമര സേനാനിയും പണ്ഡിതനും സൂഫിയുമായിരുന്ന വെളിയങ്കോട് ഉമര്‍ഖാസിയുടെ 161-ാമത് ആണ്ടുനേര്‍ച്ചയ്ക്ക് ഉജ്ജ്വല തുടക്കം. ഞായറാഴ്ച വിവിധ സ്ഥലങ്ങളില്‍ നിന്നായി വിശ്വാസികളുടെ പ്രവാഹമായിരുന്നു. രാത്രിയോടെ ഉമര്‍ഖാസിയുടെ മഖ്ബറയോട് ചേര്‍ന്നുള്ള പള്ളിയും പരിസരവും ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. 7.30-ഓടെ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ച ദിക്‌റ് ഹല്‍ഖയോടെയാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന ആണ്ടുനേര്‍ച്ചയ്ക്ക് തുടക്കമായത്.
ആണ്ടുനേര്‍ച്ചയുടെ ഭാഗമായി തിങ്കളാഴ്ച ഇന്ന് രാത്രി ഏഴിന് നടക്കുന്ന ഉമര്‍ഖാസി അനുസ്മരണ സമ്മേളനം പ്രമുഖ ഖുര്‍ആന്‍ പ്രഭാഷകനും സമസ്ത നേതാവുമായ റഹ്മത്തുള്ള ഖാസിമി ഉദ്ഘാടനം നിര്‍വഹിക്കും.
ഞായറാഴ്ച പകല്‍ ഖത്മുല്‍ ഖുര്‍ആനും കൂട്ടപ്രാര്‍ഥനയും നടക്കും. എട്ടുമുതല്‍ രണ്ടുവരെ ഭക്ഷണവിതരണം നടക്കും. ഭക്ഷണവിതരണത്തിന്റെ തിരക്ക് നിയന്ത്രിക്കുന്നതിന് പൊന്നാനി സി.ഐ പി. അബ്ദുല്‍മുനീറിന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരുടെയും മഹല്ല് കമ്മിറ്റിയുടെ വളണ്ടിയര്‍മാരുടെയും സേവനമുണ്ടാകും.





