Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ് തിരൂരങ്ങാടി മേഖലാകമ്മിറ്റി റാലിയും പൊതുസമ്മേളനവും നടത്തി

തിരൂരങ്ങാടി: എസ്.കെ.എസ്.എസ്.എഫ് തിരൂരങ്ങാടി മേഖലാകമ്മിറ്റി റാലിയും പൊതുസമ്മേളനവും നടത്തി. തിരൂരങ്ങാടിയില്‍ നിന്നാരംഭിച്ച റാലിയില്‍ മേഖലയിലെ എട്ട് ക്ലസ്റ്ററുകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുത്തു. സി.കെ. മുഹമ്മദ് ഹാജി, ഇസ്മായില്‍ ഉള്ളാട്ട്, ബഷീര്‍ കൊടപ്പനക്കല്‍ എന്നിവര്‍ നേതൃത്വംനല്‍കി. റാലി ചെമ്മാട് മര്‍ഹും യു. ബാപ്പുട്ടി ഹാജി നഗറില്‍ സമാപിച്ചു.
സമാപനസമ്മേളനം ജില്ലാ പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. ഇസ്ഹാഖ് ബാഖവി അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തി. മുഹമ്മദലി പുളിക്കല്‍, സിദ്ദീഖ് ചെമ്മാട്, ഇസ്മായില്‍ സഖാഫി തോട്ടുമുക്കം, മുസ്തഫ അശ്‌റഫി കക്കുപ്പടി, ജാബിര്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു. മികച്ച മുദരിസിനുള്ള പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡ് കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ക്കും റാലിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ചെമ്മാട് ക്ലസ്റ്ററിനും പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉപഹാരംനല്‍കി.