Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

വിദ്യാഭ്യാസ നവോത്ഥാനം സമസ്തയുടെ സ്ഥാപിതലക്ഷ്യം പി.കെ.പി ഉസ്താദ്

പാപ്പിനിശ്ശേരി: കേരളീയ മുസ്ലിം ഉമ്മത്തിന്റെ സമഗ്രമായ വിദ്യാഭ്യാസ നവോത്ഥാനം സമസ്തയുടെ സ്ഥാപിതലക്ഷ്യമാണെന്നും അതിനുവേണ്ടി കഴിഞ്ഞ ഒമ്പത് പതിറ്റാണ്ടുകളായി കഠിനാധ്വാനം ചെയ്യുകയാണെന്നും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്ല്യാര്‍ പ്രസ്താവിച്ചു. രാജ്യസ്‌നേഹത്തിന്റെ പേരില്‍ ഭൗതിക വിദ്യാഭ്യാസം ബഹിഷ്‌കരിച്ച തലമുറയെ മുഥ്യധാരയില്‍ കൊണ്ടുവന്നതില്‍ സമസ്തക്കും മികച്ച പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.കെ.എസ്.എസ്.എഫിന്റെ വിദ്യാഭ്യാസ വിഭാഗമായ ട്രെന്റ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ്യ അറബിക്ക് കോളേജില്‍ നടക്കുന്ന ഉത്തരമേഖല ദ്വിദിന ക്യാമ്പ് ഉല(അപ്‌ഡേറ്റ്, ലേര്‍ണ്‍ ആന്റ് ആക്ട് ) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിതുന്നു അദ്ദേഹം. എ.കെ അബ്ദുല്‍ബാഖി അദ്ധ്യക്ഷത വഹിച്ചു. 
മലയമ്മ അബൂബക്കര്‍ ബാഖവി, എസ്.കെ ഹംസ ഹാജി, അഹമദ് പോത്തന്‍കണ്ടി, ശഫീര്‍ പാപ്പിനിശ്ശേരി, അബ്ദുലതീഫ് പന്നിയൂര്‍, അബൂബക്കര്‍ മാസ്റ്റര്‍, ബശീര്‍ അസ്അദി, ജൗഹര്‍ തിരുവട്ടുര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എസ്.വി മുഹമ്മദലി, റിയാസ് നരിക്കുനി, റഷീദ് കംബ്ലക്കാട് തുടങ്ങിയവര്‍ ക്ലാസെടുത്തു. അബ്ദുസലാം ദാരിമി സ്വാഗതവും അനീസ് പാമ്പുരുത്തി നന്ദിയും പറഞ്ഞു.