Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ് വൈ എസ് 60-ാം വാര്‍ഷികം; പ്രചരണം സജീവമാക്കും

കല്‍പ്പറ്റ: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമോയവുമായി 2014 ഏപ്രില്‍ ആദ്യവാരം കാസര്‍കോഡ് വാദീതൈ്വബയില്‍ നടക്കുന്ന സുന്നി യുവജന സംഘം 60-ാം വാര്‍ഷികത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ സജീവമാക്കാന്‍ ചെയര്‍മാന്‍ ടി സി അലി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സ്വാഗതസംഘം യോഗം തീരുമാനിച്ചു. എസ് മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു. പ്രചരണത്തിന്റെ ഭാഗമായി ഈ മാസം 31 ന് മുമ്പായി ജില്ലയില്‍ 14 മേഖലകളില്‍ കാളമ്പാടി ഉസ്താദ് അനുസ്മരണവും മേഖലാ തലപ്രചരണോദ്ഘാടനവും നടക്കും. മേഖലാതല പരിപാടിക്ക് ഇന്ന് വൈകുന്നേരം 3 മണിക്ക് പൊഴുതനയില്‍ തുടക്കം കുറിക്കും. സുബൈര്‍ കണിയാമ്പറ്റ, ഉസ്മാന്‍ ദാരിമി പന്തിപ്പൊയില്‍, അനീസ് ഫൈസി, മുഹമ്മദലി ദാരിമി പങ്കെടുക്കും. 
11 ന് വെള്ളിയാഴ്ച തരുവണ 20 ന് പടിഞ്ഞാറത്തറ, തലപ്പുഴ, കമ്പളക്കാട് 25 ന് മീനങ്ങാടി, കല്‍പ്പറ്റ, പനമരം 26 ന് മേപ്പാടി, വെള്ളമുണ്ട 27 ന് അമ്പലവയല്‍, മാനന്തവാടി 29 ന് സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലും അനുസ്മരണ പരിപാടികള്‍ നടക്കും. എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, ഹാരിസ് ബാഖവി കമ്പളക്കാട്, ഹാരിസ് ബനാന, മുസ്തഫ മാസ്റ്റര്‍, എടപ്പാറ കുഞ്ഞമ്മദ്, നിസാര്‍ ദാരിമി, അബ്ദുല്‍ ഖാദര്‍ മടക്കിമല, സലീം ബീനാച്ചി, യു കെ നാസിര്‍ മൗലവി, ഇ പി മുഹമ്മദലി, ഇബ്രാഹിം ഫൈസി പേരാല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സുബൈര്‍ കണിയാമ്പറ്റ സ്വാഗതവും ഉസ്മാന്‍ ദാരിമി നന്ദിയും പറഞ്ഞു.